പ്രതിപക്ഷ നേതൃസ്ഥാനം; ഗ്രൂപ്പുസമവാക്യങ്ങൾ മാറുമോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 21, 2021

പ്രതിപക്ഷ നേതൃസ്ഥാനം; ഗ്രൂപ്പുസമവാക്യങ്ങൾ മാറുമോ

കൊച്ചി : പ്രതിപക്ഷ നേതൃസ്ഥാനത്തിനായുള്ള അവകാശവാദം കോൺഗ്രിൽ ഗ്രൂപ്പുധ്രൂവീകരണത്തിലേക്ക് നീങ്ങുന്നു. പൊട്ടിത്തെറിയുണ്ടായില്ലെങ്കിലും നേതാക്കൾ തമ്മിലുള്ള മാനസികമായ അകൽച്ചയ്ക്കും പിരിമുറുക്കത്തിനും ഇത് വഴിവെച്ചിരിക്കുകയാണ്. അതേസമയം ചെറുപ്പക്കാർ ഗ്രൂപ്പിനതീതമായി മാറ്റത്തിനുവേണ്ടി ചിന്തിക്കുന്നതിനുള്ള രാഷ്ട്രീയ സാഹചര്യവും രൂപപ്പെട്ടു. വി.ഡി. സതീശനെ പ്രതീപക്ഷനേതാവാക്കണമെന്ന യുവ എം.എൽ.എ.മാരുടെ ആവശ്യത്തിന് പാർലമെന്ററി പാർട്ടിക്ക് അപ്പുറം പാർട്ടിയിലും സ്വീകാര്യത ലഭിച്ചിട്ടുണ്ട്. കെ. മുരളീധരൻ അടക്കമുള്ളവർ പുതിയവർ വരട്ടെ എന്ന സന്ദേശം നൽകിയതും പാർട്ടിയിൽ അനക്കമുണ്ടാക്കിയിട്ടുണ്ട്. കെ. സുധാകരന്റെ പിന്തുണയും സതീശനെ പിന്തുണയ്ക്കുന്നവർ ഉറപ്പാക്കി. രമേശ് ചെന്നിത്തലയ്ക്കുവേണ്ടി ഉമ്മൻചാണ്ടി രംഗത്തുവന്നത് എ ഗ്രൂപ്പിലും അസ്വസ്ഥതകൾ സൃഷ്ടിച്ചിട്ടുണ്ട്. ഗ്രൂപ്പിലെ ചെറുപ്പക്കാർക്ക് നേതൃമാറ്റചിന്ത ഉണ്ട്. എന്നാൽ നേതൃത്വം ചെന്നിത്തലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ പ്രതികരിക്കാനാവാത്ത അവസ്ഥയിലാണ് അവർ. ചെന്നിത്തലയെ പിന്തുണയ്ക്കുന്നതിൽ എ ഗ്രൂപ്പിലെ മുതിർന്ന ചില നേതാക്കൾക്കുമുണ്ട് അതൃപ്തി. ഗ്രൂപ്പിലെ ചെറുപ്പക്കാരായ മൂന്ന് എം.എൽ.എ.മാർ വി.ഡി. സതീശനെ പിന്തുണച്ചതായുള്ള പ്രചാരണങ്ങളെ ഗ്രൂപ്പ് നേതൃത്വം തള്ളുന്നുണ്ട്. രണ്ട് മുതിർന്ന എം.എൽ.എമാർ സ്വന്തംനിലയിൽ തീരുമാനങ്ങളെടുത്തുവെന്നാണ് മറ്റൊരു ആരോപണം. നേതൃസ്ഥാനത്തിനായി അവകാശതർക്കം വന്നത് ഐ ഗ്രൂപ്പിൽ പുതിയ സമവാക്യം രൂപപ്പെടുന്നതിന് സാഹചര്യമൊരുക്കിയേക്കാം. വി.ഡി. സതീശനെ അനുകൂലിക്കുന്നവർക്കൊപ്പം, ഐ ഗ്രൂപ്പിലെ കെ.സി. വേണുഗോപാൽ വിഭാഗവും യോജിക്കാനുള്ള സാധ്യതകളാണ് ചിലർ കാണുന്നത്. പാർട്ടിയിൽ നേതൃമാറ്റത്തിനായി നിലകൊള്ളുന്ന കെ. സുധാകരനെ അനുകൂലിക്കുന്നവർ, പാർലമെന്ററി പാർട്ടിയിലടക്കം സമൂലമാറ്റം എന്ന ആശയം മുന്നോട്ടുവെക്കുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3oF6zcd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages