കാലവർഷത്തിനുമുമ്പ് റോഡുകൾക്ക് അറ്റകുറ്റപ്പണി -മന്ത്രി മുഹമ്മദ് റിയാസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 21, 2021

കാലവർഷത്തിനുമുമ്പ് റോഡുകൾക്ക് അറ്റകുറ്റപ്പണി -മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കാലവർഷം ആരംഭിക്കുന്നതിനുമുമ്പുതന്നെ മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണി നടത്തണമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.മഴക്കാലത്ത് റോഡുകളുടെ സുരക്ഷ ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.മുൻവർഷങ്ങളിൽ മഴയിൽ തകർന്ന റോഡുകൾക്ക് പ്രത്യേക ശ്രദ്ധ നൽകണം. പതിവായി കാലവർഷത്തിൽ റോഡുകൾ പൊട്ടിപ്പൊളിയുന്ന സ്ഥലങ്ങളിൽ തകർച്ച ആവർത്തിക്കാതിരിക്കാനുള്ള കരുതൽ നടപടികളും സ്വീകരിക്കണം. ഇത്തരത്തിലുള്ള റോഡുകളുടെ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി.തിരുവനന്തപുരം പൊഴിയൂരിൽ കടൽക്ഷോഭത്തിൽ തകർന്ന റോഡ് അടിയന്തരമായി പുനർനിർമിക്കും. ആലപ്പുഴ കൃഷ്ണപുരം ഹരിപ്പാട് ദേശീയപാതയുടെ അറ്റകുറ്റപ്പണിക്ക്‌ ഫണ്ട് ലഭ്യമാക്കാൻ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടും.പാലക്കാട് മണ്ണാർക്കാട് ദേശിയപാതയുടെ വികസനത്തിന് സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കും. മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാനപാതയിലെ അപകടാവസ്ഥയിലുള്ള കടലുണ്ടിക്കടവ് പാലത്തിന്റെ പുനഃസ്ഥാപനത്തിന് നടപടിയെടുക്കും. താമരശ്ശേരി അടിവാരം റോഡ് നന്നാക്കുന്നത് വേഗത്തിലാക്കാനും തീരുമാനമായി.വയനാട് മണ്ണാർക്കാട് പാതയുടെ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നത് ത്വരിതപ്പെടുത്തി നിർമാണം പൂർത്തിയാക്കും. തലശ്ശേരിയിൽ ശോച്യാവസ്ഥയിലുള്ള പൂക്കോംമാടപ്പീടിക റോസും ഉടനടി നന്നാക്കും. പ്രളയക്കെടുതികളിൽ കൈക്കൊണ്ട നടപടികളും യോഗം അവലോകനം ചെയ്തു.ചീഫ് എൻജിനിയർ മുതൽ എക്സിക്യുട്ടീവ് എൻജിനിയർമാർ വരെയുള്ള 70 ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിങ്ങും സംബന്ധിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3ueojfI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages