ലഖ്നൗ: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുകയും ജനങ്ങൾ ആശങ്കയിലാവുകയും ചെയ്യുന്ന സാഹചര്യത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് സർക്കാരും ആരോഗ്യവകുപ്പും നിർദേശിക്കുന്നതിനിടെയിൽ അശാസ്ത്രീയ വിവരങ്ങൾ പ്രചരിപ്പിച്ച് യു.പി. എംഎൽഎ. കോവിഡിനെ പ്രതിരോധിക്കാൻ ഗോമൂത്രം കുടിക്കാനാണ് ബിജെപി എംഎൽഎ സുരേന്ദ്ര സിങ് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ നിർദേശിക്കുന്നത്. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലെ ബയിരിയ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് സുരേന്ദ്ര സിങ്. ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഇദ്ദേഹം ഗോമൂത്രം കുടിക്കുന്നതും മറ്റുള്ളവരോട് കുടിക്കാൻ നിർദേശിക്കുന്നതും കാണാം. ഇന്ത്യാ ടുഡേ ആണ് വാർത്ത പുറത്തുവിട്ടത്. ശരീരത്തിന്റെ ആരോഗ്യത്തിന് ഗോമൂത്രം മികച്ച ഔഷധമാണെന്നാണ് സുരേന്ദ്ര സിങ്ങിന്റെ അഭിപ്രായം. പൊതുപ്രവർത്തകൻ എന്ന നിലയിൽ ദിവസം 18 മണിക്കൂർ ജോലി ചെയ്തിട്ടും താൻ ഊർജസ്വലനായിരിക്കുന്നതിനുപിന്നിൽ ഗോമൂത്രമാണെന്നാണ്ഇയാൾ അവകാശപ്പെടുന്നത്. അതിരാവിലെ വെറും വയറ്റിൽ ഗോമൂത്രം വെള്ളത്തിൽ ചേർത്ത് കുടിക്കണമെന്നുംഅര മണിക്കൂർ മറ്റൊന്നും കഴിക്കരുതെന്നും ഇദ്ദേഹം പറയുന്നു.കോവിഡിനെതിരെ മാത്രമല്ല, ഹൃദ്രോഗമുൾപ്പെടെ മറ്റ് പല രോഗങ്ങൾക്കും ഈ പാനീയം വളരെ ഫലപ്രദമാണെന്നും സുരേന്ദ്ര സിങ് അവകാശപ്പെടുന്നുണ്ട്.തന്റെ ഈ സന്ദേശം ലോകം മുഴുവൻ പ്രചരിപ്പിക്കണമെന്നും അങ്ങനെ എല്ലാവരും കോവിഡിൽ നിന്ന് രക്ഷപ്പെടണണെന്നും സുരേന്ദ്ര സിങ് വീഡിയോയിൽ പറയുന്നുണ്ട്. കോവിഡ് ബാധിച്ച് ശരിയായ ചികിത്സയും ഓക്സിജനും ലഭിക്കാതെ ജനങ്ങൾ മരിക്കുന്നതിനിടെയാണ്ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ തന്നെ തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിശക്തമായ വിമർശനങ്ങളാണ് ഉയരുന്നത്. Content Highlights: BJP MLA recommends drinking cow urine to stop Covid spread, demonstrates on camera
from mathrubhumi.latestnews.rssfeed https://ift.tt/3hcdqIj
via
IFTTT
No comments:
Post a Comment