സംസ്ഥാനത്ത് കോവിഡ് സുരക്ഷാ ഉപകരണങ്ങള്‍ക്ക് ദൗര്‍ലഭ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 7, 2021

സംസ്ഥാനത്ത് കോവിഡ് സുരക്ഷാ ഉപകരണങ്ങള്‍ക്ക് ദൗര്‍ലഭ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സുരക്ഷാ ഉപകരണങ്ങൾക്ക് ക്ഷാമം. പിപിഇ കിറ്റുകൾ, മാസ്കുകൾ തുടങ്ങിയവയ്ക്ക് ബുദ്ധിമുട്ട് നേരിടുന്നതായാണ് റിപ്പോർട്ട്. കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷാസാമഗ്രികളുടെ ആവശ്യകതയും ഇരട്ടിയായി. തിരുവനന്തപുരം ജില്ലയിൽ മെഡിക്കൽ കോളേജും ജനറൽ ആശുപത്രിയും ഒഴികെയുളള ആശുപത്രികൾക്കായി ഒരുദിവസം 1200 പിപിഇ കിറ്റ്, 2000 എൻ95 മാസ്ക്,8000 സർജിക്കൽ മാസ്ക്, 3500 ഗ്ലൗസ്, 600 ബോട്ടിൽ സാനിറ്റൈസർ മുതലായവ ആവശ്യമാണ്. എന്നാൽ ഇതിന്റെ പകുതി പോലും കിട്ടാനില്ല. സാധനങ്ങൾക്ക് ഓർഡർ കൊടുത്തിട്ടുണ്ടെന്നും ഇന്ത്യമുഴുവൻ ആവശ്യക്കാരുളളതുകൊണ്ട് തന്നെ സാധനങ്ങൾ ലഭ്യമാകുന്നതിന് താമസെടുക്കുന്നുണ്ടെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. കൂടുതൽ രോഗികളുളള മറ്റ് ജില്ലകളിലും സ്ഥിതി സമാനമാണ്. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ വെബ്സൈറ്റിലെ കണക്കനുസരിച്ച് 1,82,290 പിപിഇ കിറ്റുകളും 3,32,234 എൻ95 മാസ്കും പതിനൊന്നര ലക്ഷം സർജിക്കൽ മാസ്കും സ്റ്റോക്കുണ്ട്. എന്നാൽ ഇവ ജില്ലകളിലേക്ക് ആവശ്യാനുസരണം എത്തുന്നില്ല. വരും ദിവസങ്ങളിൽ ഈ സ്റ്റോക്ക് തികയുകയുമില്ല. കൂടുതൽ സുരക്ഷാ ഉപകരണങ്ങൾ വാങ്ങാനുളള ശ്രമത്തിലാണ് കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ലിമിറ്റഡ്. അതിനായി സർക്കാരിനോട് 650 കോടി രൂപ ആവശ്യപ്പെട്ടതിൽ 300 കോടി അനുവദിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. സമാന്തരമായി സുരക്ഷാവസ്തുക്കൾ ലഭ്യമാക്കാൻ ജില്ലകൾ സ്പോൺസർമാരേയും തേടുകയാണ്. Content Highlights:Shortage of Covid safety equipment in state


from mathrubhumi.latestnews.rssfeed https://ift.tt/2RxLhkk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages