മലപ്പുറം: കോൺഗ്രസിനൊപ്പം മുസ്‌ലിംലീഗും നേതൃമാറ്റങ്ങളിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ കാര്യമായ തിരിച്ചടിയുണ്ടായിട്ടില്ലെന്ന് വിശദീകരിക്കുമ്പോഴും സംഘടനാതലത്തിലും ശൈലിയിലും കാതലായ മാറ്റം അനിവാര്യമാണെന്നാണ് ലീഗിൻറെ വിലയിരുത്തൽ. കഴിഞ്ഞദിവസം ചേർന്ന ഉന്നതാധികാര സമിതി അക്കാര്യം തീരുമാനിക്കുകയുംചെയ്തു.അണികളിൽനിന്നും പൊതുസമൂഹത്തിൽനിന്നുമുയരുന്ന വിമർശനങ്ങൾ ഉൾക്കൊണ്ടാണ് തലമുറമാറ്റം ഉൾപ്പെടെയുള്ള പുതിയനീക്കം. അംഗത്വകാമ്പയിന് പിന്നാലെ സംഘടനാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങും. കീഴ്ഘടകങ്ങളിൽ മുതൽ ദേശീയ സമിതിയിൽവരെ നേതൃമാറ്റം കൊണ്ടുവരാനാണ് ശ്രമം.പുതിയ നേതൃനിരയെ കൊണ്ടുവരാൻ ലീഗ് ഒരുങ്ങിയിരിക്കുകയാണെന്ന് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാലത്തിനനുസരിച്ച് മാറ്റം ആവശ്യമുണ്ടെന്ന പുതുതലമുറയുടെ വികാരം ഉൾക്കൊണ്ട് നേതൃത്വത്തിലും പ്രവർത്തനശൈലിയിലും അടിമുടി മാറ്റംവരും. ഒരു തോൽവി ഉണ്ടായെന്നുകരുതി ലീഗിനെ പിടിച്ചുകെട്ടാനാകില്ല. പാർട്ടി പുതുമയോടെ പടക്കുതിരയായി മുന്നേറും.താങ്കൾ സംസ്ഥാന നേതൃത്വത്തിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് ഇനി ഒരിക്കലും സംഘടനാ ചുമതലകളിലേക്ക് വരില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ഇനി വേണ്ടത് പുതിയ നേതൃത്വമാണ്. പുതിയ കമ്മിറ്റി വരുമ്പോൾ ഇപ്പോഴുള്ള അഖിലേന്ത്യാ ദേശീയസെക്രട്ടറിസ്ഥാനം ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. -അദ്ദേഹം പറഞ്ഞു.സാമൂഹിക മാധ്യമങ്ങളിലും മറ്റും ഉയരുന്ന വിമർശനങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ കല്ലേറും പഴിയും പൂച്ചെണ്ടായി കാണുന്നുവെന്നായിരുന്നു മറുപടി. ജയിക്കുമ്പോൾ പൂച്ചെണ്ടും തോൽക്കുമ്പോൾ കല്ലേറുമുണ്ടാകും. 2006-ൽ ഇതിലുമേറെ പഴി കേട്ടു. പക്ഷേ, ഞങ്ങൾ ശക്തമായി തിരിച്ചുവന്നു. ഒരിക്കൽകൂടി അധികാരം കിട്ടിയെന്നുകരുതി ഇടതുപക്ഷം അഹങ്കരിക്കേണ്ട. എല്ലാവരുടെയും അട്ടിപ്പേറവകാശമുണ്ടെന്ന് ഭരണാധികാരികൾ വിചാരിക്കരുതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.കോൺഗ്രസിലെ മാറ്റത്തെ സ്വാഗതംചെയ്തുപ്രതിപക്ഷ നേതാവായി വി.ഡി. സതീശനെ തീരുമാനിച്ച കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം ലീഗ് സ്വാഗതം ചെയ്യുന്നതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർട്ടിയുടെ പൂർണ പിന്തുണനൽകും. കാര്യങ്ങൾ ആഴത്തിൽ പഠിച്ച് പറയുന്നയാളാണ് അദ്ദേഹം. യു.ഡി.എഫിനെ തിരിച്ചുകൊണ്ടുവരാൻ സതീശന് കഴിയും. കോൺഗ്രസ് ശക്തിപ്പെടേണ്ടത് ഇന്ത്യയിലെ എല്ലാ മതേതരശക്തികളുടെയും ആവശ്യമാണ് -കുഞ്ഞാലിക്കുട്ടി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3f8leJU
via
IFTTT
No comments:
Post a Comment