ന്യൂഡൽഹി: ഇന്ത്യയിലും ബ്രിട്ടനിലും കണ്ടെത്തിയ ബി.1.617, ബി.1.1.7 എന്നിവയുൾപ്പെടെ പുതിയ കൊറോണ വൈറസ് വകഭേദങ്ങൾക്കെതിരേ കോവാക്സിൻ ഫലപ്രദമെന്ന് വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക് പറഞ്ഞു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ എന്നിവയുമായി സഹകരിച്ച് കമ്പനി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഇവയുമായി സഹകരിച്ചാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് കോവാക്സിൻ വികസിപ്പിച്ചത്. പുതിയ കണ്ടെത്തൽ സംബന്ധിച്ച പഠനം മെഡിക്കൽ ജേണലായ ക്ലിനിക്കൽ ഇൻഫെക്ഷ്യസ് ഡിസീസസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ഭാരത് ബയോടെക് മാനേജിങ് ഡയറക്ടർ സുചിത്ര എല്ല അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2RSUNi9
via
IFTTT
No comments:
Post a Comment