കല്പകഞ്ചേരി (മലപ്പുറം): വളവന്നൂർ കൻമനം രണ്ടാലിലെ വെള്ളിയോട്ട് പ്രജോഷിന്റെ വിവാഹം നാട്ടിലെ കുട്ടികൾക്കും ഉത്സവമായി. അസൗകര്യങ്ങൾകൊണ്ട് പൂട്ടാൻ സാധ്യതയുള്ള അവരുടെ അങ്കണവാടിക്ക് കെട്ടിടം നിർമിക്കാൻ സ്ഥലം നൽകിയാണ് ആ വിവാഹം നടന്നത്.പാലക്കാട് മണ്ണൂർ പത്തിരിപ്പാല വേങ്ങാതൊടി വർഷയുമായുള്ള കല്യാണദിനത്തിൽ ഇരുവരുംചേർന്ന് വളവന്നൂർ ഏഴാംവാർഡിലെ കുത്തുകല്ലിനു സമീപത്തെ കരണ്ടുപെട്ടി അങ്കണവാടിക്ക് സ്ഥലം നൽകി . രണ്ടരസെന്റ് ഭൂമിയുടെ രേഖകളാണ് പ്രജോഷിന്റെ കുടുംബം പഞ്ചായത്തിനു നൽകിയത്. കൻമനം സ്വദേശിയും സി.പി.എം. വളവന്നൂർ ലോക്കൽകമ്മിറ്റി അംഗവുമായ വെള്ളിയോട്ട് പ്രേംകുമാറിന്റെയും അനിതയുടെയും മകനാണ് പ്രജോഷ്. ഡി.വൈ.എഫ്.ഐ. വളവന്നൂർ മേഖലാ ജോയിന്റ് സെക്രട്ടറിയാണ് പ്രജോഷ്.ആഘോഷപൂർവം നടക്കേണ്ട വിവാഹം ഈ ലോക്‌ഡൗണിൽ ചടങ്ങുകൾ മാത്രമായി നടത്തേണ്ടിവന്നു. വീട്ടുകാർ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ചാർട്ടേഡ് അക്കൗണ്ടൻറായ പ്രജോഷും കുടുംബവും സമൂഹത്തിനായി എന്തെങ്കിലും ചെയ്യണമെന്നു തീരുമാനിക്കുകയായിരുന്നു. അപ്പോഴാണ് അസൗകര്യത്താൽ വീർപ്പുമുട്ടുന്ന അങ്കണവാടിയുടെ കാര്യം ഓർമയിൽ വരുന്നത്. 14 വർഷമായി വാടകക്കെട്ടിടത്തിൽ ഇടുങ്ങിയ മുറിയിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. പലതവണ സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥർ അടച്ചുപൂട്ടാൻ തുനിഞ്ഞതാണ്.ഭൂമിയുടെ രേഖ ദമ്പതിമാർ വളവന്നൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. മുജീബ്‌റഹ്‌മാൻ, പ്രതിപക്ഷനേതാവ് പി.സി. കബീർബാബു എന്നിവർക്ക് കൈമാറി. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50,000 രൂപയും നൽകി. തുക സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി. സഖറിയയ്ക്ക് കൈമാറി.
from mathrubhumi.latestnews.rssfeed https://ift.tt/3yx7jVm
via
IFTTT
No comments:
Post a Comment