യാസ് ചുഴലിക്കാറ്റ്: തെക്കൻജില്ലകളിൽ മഴ കനക്കും, 27 വരെ മുന്നറിയിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 23, 2021

യാസ് ചുഴലിക്കാറ്റ്: തെക്കൻജില്ലകളിൽ മഴ കനക്കും, 27 വരെ മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കലിൽ രൂപപ്പെട്ട ന്യൂനമർദം തിങ്കളാഴ്ച യാസ് ചുഴലിക്കാറ്റായി മാറും. ചൊവ്വാഴ്ചയോടെ അതിതീവ്ര ചുഴലിക്കാറ്റായി ഒഡിഷ, പശ്ചിമ ബംഗാൾ തീരത്തേക്കു പോകും. 26-ന് പാരദ്വീപിനും സാഗർദ്വീപിനും ഇടയിൽ കരയിൽ വീശും. കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരംമുതൽ എറണാകുളംവരെ ഏഴു ജില്ലകളിൽ ഒറ്റപ്പെട്ട കനത്തമഴ പെയ്തേക്കും. ഈ ജില്ലകൾക്ക് മഞ്ഞജാഗ്രത നൽകി. ബുധനാഴ്ച തിരുവനന്തപുരം മുതൽ പാലക്കാടുവരെയുള്ള ഒമ്പത് ജില്ലകളിലും വയനാട്ടിലും മഞ്ഞജാഗ്രതയുണ്ട്. വ്യാഴാഴ്ച എറണാകുളം വരെയുള്ള ഏഴ് തെക്കൻ ജില്ലകൾക്കും കാസർകോടിനുമാണ് മഞ്ഞജാഗ്രതയുള്ളത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് കനത്തമഴ പെയ്തേക്കും. അതിനടുത്ത ദിവസങ്ങളിൽ കാലവർഷം എത്തുമെന്നാണ് പ്രതീക്ഷ.


from mathrubhumi.latestnews.rssfeed https://ift.tt/3vh1eu6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages