ആലപ്പുഴ: സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ.ശ്രീവത്സം ഗ്രൂപ്പിൽനിന്ന് ഒരു കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്. വ്യാഴാഴ്ച രാത്രി പാലക്കാട്ടെ വീട്ടിൽനിന്നാണ് ആലപ്പുഴ സൗത്ത് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ആലപ്പുഴയിലെ ശ്രീവത്സം ഗ്രൂപ്പിൽനിന്ന് സിനിമ നിർമിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു കോടി രൂപ ശ്രീകുമാർ മേനോൻ കൈപ്പറ്റിയിരുന്നു. എന്നാൽ പിന്നീട് ഇതേപ്പറ്റി ഒരു ആശയവിനിമയവും നടന്നില്ലെന്നും അന്വേഷിക്കുമ്പോൾ പലവിധ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണെന്നും പരാതിയിൽ പറയുന്നു. ഇതിനിടെ, ശ്രീകുമാർ മേനോൻ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ആലപ്പുഴ പോലീസ് ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയോടെ അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. Content Highlights:Financial fraud-Film Director Sreekumar Menon arrested
from mathrubhumi.latestnews.rssfeed https://ift.tt/3f0EwQ7
via
IFTTT
No comments:
Post a Comment