ടെസ്റ്റ് പോസിറ്റിവിറ്റിയില്‍ ഞെട്ടിച്ച് അതിരപ്പിള്ളിയില്‍ 83.33%; കണക്ക് തെറ്റിയെന്ന് വാദം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 9, 2021

ടെസ്റ്റ് പോസിറ്റിവിറ്റിയില്‍ ഞെട്ടിച്ച് അതിരപ്പിള്ളിയില്‍ 83.33%; കണക്ക് തെറ്റിയെന്ന് വാദം

തൃശ്ശൂർ: അതിരപ്പിള്ളി പഞ്ചായത്തിൽ നടത്തിയ കോവിഡ് പരിശോധനയിൽ ടെസ്റ്റ് പോസിറ്റിവിറ്റി 83.33 ശതമാനത്തിലേക്കെത്തി. സംസ്ഥാന വാർ റൂമിൽ കിട്ടിയ കണക്കുപ്രകാരമാണിത്. 18 പേരെ പരിശോധിച്ച ഇവിടെ 15 പേർ പോസിറ്റീവാണെന്നാണ് കാണിച്ചിരിക്കുന്നത്. പഞ്ചായത്തിലെ വെറ്റിലപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിലാണ് പരിശോധന നടന്നത്. പഞ്ചായത്ത് കുറച്ചുനാളായി സമ്പൂർണമായി അടച്ചിട്ടിരിക്കുകയാണ്. ഇത്രയും കുറച്ച് പരിശോധനകൾ നടത്തിയതിനാലാണ് പോസിറ്റിവിറ്റി ഇത്രയും കൂടിയതെന്നാണ് ആരോഗ്യവിഭാഗം ജില്ലാ അധികൃതർ പറയുന്നത്. കോവിഡ് വ്യാപനം നടക്കുന്ന സ്ഥലത്ത് കുറച്ചുപേരെ മാത്രം പരിശോധിച്ചാൽ പോസിറ്റിവിറ്റി ഉയർന്നുതന്നെ നിൽക്കും. ചുരുങ്ങിയത് 100 പേരെയെങ്കിലും പരിശോധിക്കണമെന്ന നിർദേശം കർശനമാക്കുമെന്ന് ജില്ലാ അധികൃതർ അറിയിച്ചു. എന്നാൽ, ഡേറ്റ എന്റർ ചെയ്തതിലെ പിശകാണ് ഉണ്ടായതെന്നാണ് കുടുംബാരോഗ്യകേന്ദ്രം അധികൃതരുടെ വാദം. പരിശോധിച്ചത് 44 പേരെയാണ്. അതിൽ 15 പേരാണ് പോസിറ്റീവായത്. പോസിറ്റിവിറ്റി നിരക്ക് 35 ശതമാനം മാത്രമാണ്. കണക്കുകൾ പിശകിയാൽ അത് പിന്നീട് സർക്കാർ പ്രസിദ്ധീകരിക്കുമ്പോഴാണ് പുറത്തറിയുന്നത്. അതിനാൽ അതിരപ്പിള്ളിയിലെ 83.33 ശതമാനം എന്ന നിരക്ക്, സർക്കാർ പുറത്തിറക്കിയപ്പോഴാണ് എല്ലാവരുടെയും ശ്രദ്ധയിൽപ്പെട്ടത്. ഇത് ഇത്രയും ഉയർന്നുനിന്നതാണ് ജില്ലയിലെ മൊത്തം നിരക്ക് 31.34 ശതമാനത്തിലേക്ക് എത്തിയതും. തൃശൂർ ജില്ലയിൽ 11 പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിനു മുകളിലാണ്. ആ പഞ്ചായത്തുകളും നിരക്കും ഇങ്ങനെ: ഗുരുവായൂർ നഗരസഭ (60.92), ചൂണ്ടൽ (57.95), കടങ്ങോട് (51.35), ചൊവ്വന്നൂർ (70.64), വാടാനപ്പള്ളി (63.06), കടപ്പുറം (72.94), ചേലക്കര (57.3), തെക്കുംകര (50.55), ദേശമംഗലം (53.57), പാഞ്ഞാൾ (59.26), അതിരപ്പിള്ളി (83.33).


from mathrubhumi.latestnews.rssfeed https://ift.tt/3uAOxKv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages