ന്യൂനമര്‍ദ്ദം ടൗട്ടി ചുഴലിക്കാറ്റാകും: ഞായറാഴ്ച തീരം തൊടും, 8 ജില്ലകളില്‍ റെഡ് അലേര്‍ട്ട്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 13, 2021

ന്യൂനമര്‍ദ്ദം ടൗട്ടി ചുഴലിക്കാറ്റാകും: ഞായറാഴ്ച തീരം തൊടും, 8 ജില്ലകളില്‍ റെഡ് അലേര്‍ട്ട്‌

തിരുവനന്തപുരം: കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമർദ്ദമായി ഞായറാഴ്ച ടൗട്ടി ചുഴലിക്കാറ്റായി മാറും. ദേശീയ ദുരന്ത നിവാരണ സേനയുടെ ഒൻപത് സംഘങ്ങൾ കേരളത്തിലെത്തിയിട്ടുണ്ട്. ഇവരെ വയനാട് , മലപ്പുറം, കോഴിക്കോട്,തൃശ്ശൂർ,എറണാകുളം, പത്തനംതിട്ട,ആലപ്പുഴ, ഇടുക്കി,കൊല്ലം എന്നിവിടങ്ങളിലാണ് വിന്യസിച്ചിട്ടുള്ളത്. അതിതീവ്രമഴയെ തുടർന്നുള്ള സ്ഥിതിഗതികൾ നേരിടാൻ വിപുലമായ ഒരുക്കങ്ങൾക്ക് ജില്ലാ ഭരണകൂടങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകി. അറബിക്കടലിലെ ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റാണ് ടൗട്ടേ. മ്യാന്മറാണ് ചുഴലിക്കാറ്റിന് ഈ പേര് നിർദ്ദേശിച്ചത്. അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മെയ് 14 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മെയ് 15 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് അതിതീവ്ര മഴയായി കണക്കാക്കുന്നത്. ന്യൂനമർദത്തിന്റെ രൂപീകരണവും വികാസവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കൻ അറബിക്കടലിലാണ് ന്യൂനമർദം രൂപപ്പെട്ടിരിക്കുന്നത്. ഇന്ന് രാവിലെയോടെയാണ് ന്യുനമർദ്ദം രൂപപ്പെട്ടത്. ഇത് വീണ്ടും ശക്തിപ്രാപിച്ച് ശനിയാഴ്ച രാവിലെയോടെ തീവ്രന്യുന മർദ്ദമായി ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറി വടക്ക്-പടിഞ്ഞാറ് സഞ്ചരിക്കും. അപകട സാധ്യതയുള്ള ജില്ലകളിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. Content Highlight: Cyclone Tauktae to Form Over Arabian Sea by May 16


from mathrubhumi.latestnews.rssfeed https://ift.tt/3uPLSwo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages