ഗോവ മെഡിക്കൽ കോളേജിൽ 4 മണിക്കൂറിനിടെ മരിച്ചത്‌ 26 കോവിഡ് രോഗികൾ, മരണകാരണം വ്യക്തമല്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 11, 2021

ഗോവ മെഡിക്കൽ കോളേജിൽ 4 മണിക്കൂറിനിടെ മരിച്ചത്‌ 26 കോവിഡ് രോഗികൾ, മരണകാരണം വ്യക്തമല്ല

പനജി: ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ രണ്ടിനും ആറിനുമിടയിൽ 26 കോവിഡ് ബാധിതർ മരിച്ചു. മരണകാരണം വ്യക്തമല്ല. ഓക്സിജൻ ലഭ്യതക്കുറവാണെന്നാണ് സംശയം. മരണം സ്ഥിരീകരിച്ച ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ സംഭവം ഹൈക്കോടതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. ഓക്സിജൻ ലഭിക്കാഞ്ഞതാണ് മരണകാരണമെന്ന ആരോപണം അദ്ദേഹമോ ആശുപത്രി സന്ദർശിച്ച മുഖ്യമന്ത്രി പ്രമോദ് സാവന്തോ സമ്മതിച്ചില്ല. എന്നാൽ, കോവിഡ് വാർഡുകളിലെ ഓക്സിജൻ വിതരണത്തിലെ അപാകം കാരണം രോഗികൾക്ക് ചില പ്രയാസങ്ങളുണ്ടാക്കിയിരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗികൾക്ക് ഓക്സിജൻ സമയത്ത് ലഭ്യമാകുന്നു എന്നുറപ്പുവരുത്താൻ സംവിധാനമുണ്ടാക്കുന്നതിനായി യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. സംഭവത്തിൽ ഹൈക്കോടതി ഇടപെടണമെന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓക്സിജൻ വിതരണത്തെക്കുറിച്ച് ധവളപത്രമിറക്കണമെന്നും ആരോഗ്യമന്ത്രി റാണെ ആവശ്യപ്പെട്ടു. ആശുപത്രിയിലെ ഓക്സിജൻ വിതരണത്തിൽ തിങ്കളാഴ്ച വീഴ്ചപറ്റിയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. 1200 വലിയ സിലിൻഡറുകൾ ആവശ്യമുണ്ടായിരുന്നെങ്കിലും 400 എണ്ണമേ ലഭിച്ചിരുന്നുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഇവിടത്തെ കോവിഡ് ചികിത്സ നിരീക്ഷിക്കാൻ മൂന്ന് നോഡൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. ഇവർ കാര്യങ്ങൾ വിലയിരുത്തി മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകുമെന്ന് അദ്ദേഹം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2Qezwz4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages