ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 3,26,098 പുതിയ കോവിഡ് കേസുകൾ. 3,890 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രണ്ട് ദിവസമായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്. 3,53,299 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 36,73,802 സജീവരോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. 2,04,32,898 പേർ ഇതു വരെ രോഗമുക്തരായി. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,43,72,907 ആയി. 2,66,207 പേർ ഇതുവരെ വൈറസ്ബാധ മൂലം മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്ത് 18,04,57,579 പേർ ഇതു വരെ വാക്സിൻ സ്വീകരിച്ചു Content Highlight: India reports 3,26,098 new COVID19 cases
from mathrubhumi.latestnews.rssfeed https://ift.tt/3fkmZT5
via
IFTTT
No comments:
Post a Comment