നെബുലൈസേഷന് നെബുലൈസറിേനക്കാളും വില പാറശ്ശാല : ഒരുദിവസം ഓക്സിജൻ നൽകിയതിന് 45000 രൂപ വിലയീടാക്കിയ സ്വകാര്യ ആശുപത്രിക്കെതിേര കൂടുതൽ രോഗികളുടെ പരാതി. പത്തുദിവസം ചികിത്സയിൽ കഴിഞ്ഞ രോഗിയിൽനിന്ന് പി.പി.ഇ. കിറ്റിനു മാത്രം മുപ്പതിനായിരത്തോളം രൂപ ഈടാക്കിയെന്നാണ് പരാതി. വീട്ടിൽനിന്ന് നെബുലൈസറുമായി എത്തിയ രോഗിക്ക് ആവി പിടിച്ച ഇനത്തിൽ മാത്രം 2500 രൂപയും ആശുപത്രി അധികൃതർ ഈടാക്കി. പാറശ്ശാല പോേസ്റ്റാഫീസ് ജങ്ഷനിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ബാലരാമപുരം സ്വദേശി രാജേന്ദ്രന്റെ ബന്ധുക്കളാണ് ഇപ്പോൾ ആശുപത്രിക്കെതിേര പരാതിയുമായെത്തിയത്. ഏപ്രിൽ 24 മുതൽ മേയ് നാലുവരെ രാജേന്ദ്രൻ പാറശ്ശാലയിലെ ഈ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ചികിത്സയ്ക്കായി ആശുപത്രിയിലേക്കു വരുമ്പോൾത്തന്നെ ആവി പിടിക്കുന്നതിനായുള്ള നെബുലൈസറും വീട്ടിൽനിന്ന് ഇവർ ആശുപത്രിയിലേക്കു കൊണ്ടുവന്നിരുന്നു. ഈ നെബുലൈസറിൽ രോഗിക്ക് ആവി നൽകിയതിന് 2500 രൂപയാണ് ആശുപത്രി അധികൃതർ ഈടാക്കിയിരിക്കുന്നത്. വിപണിയിൽ രണ്ടായിരം രൂപയോളം മാത്രം നെബുലൈസറിന് വിലയുണ്ടായിരിക്കുമ്പോഴാണ് രോഗിയുടെ നെബുലൈസറിൽ ആവി നൽകിയിതിനു മാത്രം 2500 രൂപ ആശുപത്രി ഈടാക്കിയത്. 25 തവണ ആവി നൽകിയതിന് 100 രൂപ വീതം കണക്കാക്കിയാണ് തുക ഈടാക്കിയത്. പത്തുദിവസം ചികിത്സയിൽ കഴിഞ്ഞ രോഗിയിൽനിന്നു പി.പി.ഇ. കിറ്റിനു മാത്രമായി മുപ്പതിനായിരം രൂപയും ഈടാക്കിയിട്ടുണ്ട്. ഈ ആശുപത്രിയിൽ നേരത്തെ ഓക്സിജന് 45000 ഈടാക്കിയ ബില്ലിൽ പി.പി.ഇ. കിറ്റിന് 3000 രൂപ വച്ചാണ് ഈടാക്കിയിരിക്കുന്നത്. എന്നാൽ, ആറാം തീയതി ഡിസ്ചാർജായ മറ്റൊരു രോഗിയിൽനിന്ന് പി.പി.ഇ. കിറ്റിനും സുരക്ഷാ ഉപകരണങ്ങൾക്കുമെന്ന പേരിൽ 1500 രൂപ വീതമാണ് ഈടാക്കിയത്.
from mathrubhumi.latestnews.rssfeed https://ift.tt/3o61auy
via
IFTTT
No comments:
Post a Comment