കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളിലെ നിരക്കായി; ദിവസം 2645 രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 10, 2021

കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളിലെ നിരക്കായി; ദിവസം 2645 രൂപ

തിരുവനന്തപുരം: കിടത്തിച്ചികിത്സ ആവശ്യമായ രോഗിയിൽനിന്ന് അഡ്വാൻസ് തുക വാങ്ങരുതെന്ന വ്യവസ്ഥയോടെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാനിരക്ക് നിശ്ചയിച്ചു. സ്കാനിങ്ങിനും മറ്റുവിലകൂടിയ മരുന്നുകളും ഒഴിവാക്കി പ്രതിദിനം ആശുപത്രികൾക്ക് ഈടാക്കാവുന്ന നിരക്കാണ് സർക്കാർ ഉത്തരവിറക്കിയത്. കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഗുണഭോക്താക്കൾ, സർക്കാർ കേന്ദ്രങ്ങളിൽനിന്ന് റഫർ ചെയ്യുന്ന രോഗികൾ എന്നിവർ ഒഴികെ ആശുപത്രികളിൽ നേരിട്ടെത്തുന്നവർക്കാണ് നിരക്ക് ബാധകം. കാരുണ്യ പദ്ധതി ഗുണഭോക്താക്കൾക്ക് നേരത്തേ നിശ്ചയിച്ചിട്ടുള്ള ചികിത്സാനിരക്ക് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ആശുപത്രികൾക്ക് കൈമാറുകയാണ്. കോവിഡ് ചികിത്സയ്ക്ക് ലക്ഷക്കണക്കിന് രൂപ ഈടാക്കുന്നുവെന്ന പരാതികളിൽ ഹൈക്കോടതി ഇടപെട്ടിരുന്നു. കോടതി നിർദേശംകൂടി കണക്കിലെടുത്ത് സ്വകാര്യ ആശുപത്രി ഉടമകളുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് നിരക്ക് നിശ്ചയിച്ചത്. എൻ.എ.ബി.എച്ച്. (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഓഫ് ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ്) അംഗീകാരമുള്ളവയ്ക്ക് ഉയർന്ന നിരക്കും അല്ലാത്തവയ്ക്ക് കുറഞ്ഞ നിരക്കുമാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രതിദിന നിരക്ക് എൻ.എ.ബി.എച്ച്. അംഗീകാരമില്ലാത്ത ആശുപത്രികൾ ജനറൽ വാർഡ് 2645 പ്രത്യേക പരിചരണ യൂണിറ്റ് (എച്ച്.ഡി.യു) 3795 തീവ്ര പരിചരണ യൂണിറ്റ് (ഐ.സി.യു) 7800 വെന്റിലേറ്ററോടുകൂടിയ തീവ്രപരിചരണ യൂണിറ്റ് 13,800 എൻ.എ.ബി.എച്ച്. അംഗീകാരമുള്ളവ ജനറൽ വാർഡ് 2910 പ്രത്യേക പരിചരണ യൂണിറ്റ് (എച്ച്.ഡി.യു.) 4175 തീവ്ര പരിചരണ യൂണിറ്റ് (ഐ.സി.യു) 8580 വെന്റിലേറ്ററോടുകൂടിയ തീവ്രപരിചരണ യൂണിറ്റ് 15,180 content highlights:covid treatment rate regularised in private hospitals


from mathrubhumi.latestnews.rssfeed https://ift.tt/33L7kXP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages