അസമില്‍ 18 ആനകള്‍ ഇടിമിന്നലേറ്റ് ചെരിഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 13, 2021

അസമില്‍ 18 ആനകള്‍ ഇടിമിന്നലേറ്റ് ചെരിഞ്ഞു

ദിസ്പുർ: അസമിലെ നാഗാവ് ജില്ലയിൽ പതിനെട്ട് ആനകളെ ഇടിമിന്നലേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ജീവൻ നഷ്ടമായ നിലയിൽ ആനകളെ കണ്ടെത്തിയത്. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനിടെ ബുധനാഴ്ച രാത്രിയാണ് ദാരുണസംഭവം നടന്നതെന്നാണ് റിപ്പോർട്ട്. ഇടിമിന്നലിൽ നിന്നുണ്ടായ വൈദ്യുതപ്രവാഹമാണ് ആനകളുടെ ജീവൻ കവർന്നതെന്നാണ് പ്രാഥമികനിഗമനമെന്ന് സംസ്ഥാന വനംവകുപ്പ് സൂചന നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കൃത്യമായ കാരണത്തെ കുറിച്ചും കൂടുതൽ ആനകൾ അപകടത്തിൽ പെട്ടിട്ടുണ്ടോയെന്ന കാര്യവും വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തമാവൂ എന്നും വനം വകുപ്പ് അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. നാഗാവ് ഫോറസ്റ്റ് ഡിവിഷനിലെ കണ്ടോലി സംരക്ഷിത വനമേഖലയിലാണ് അപകടമുണ്ടായത്. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്നാണ് തങ്ങൾ സ്ഥലത്തെത്തിയതെന്നും ആനകളുടെ മൃതശരീരം പോസ്റ്റുമോർട്ടത്തിനയച്ചതായും വനം വകുപ്പുദ്യോഗസ്ഥൻ അറിയിച്ചു. പതിനാല് ആനകളെ ഒരു കുന്നിന്റെ മുകളിലും നാലെണ്ണത്തിനെ കുന്നിൻചുവട്ടിലുമാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയതെന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അമിത് സഹായി വ്യക്തമാക്കി. സംഭവം ഹൃദയഭേദകമാണെന്ന് സംസ്ഥാന പരിസ്ഥിതി-വനം മന്ത്രി പരിമൾ ശുക്ലബൈദ്യ പ്രതികരിച്ചു. ഉദ്യോഗസ്ഥർക്കൊപ്പം വെള്ളിയാഴ്ച സംഭവസ്ഥലം സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു. Deeply pained by the death of 18 elephants last night due to massive thunderstorm under Kothiatoli Range in Nagaon. I shall be visiting the site tomorrow morning along with PCCF(wildlife) & senior officials to take stock of the situation as directed by HCM Dr.@himantabiswa. pic.twitter.com/CxHqmUZFtv — Parimal Suklabaidya (@ParimalSuklaba1) May 13, 2021 സ്ഥലസന്ദർശനം നടത്തി വേണ്ട നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നിർദേശം നൽകി. A very sad demise of at least 18 elephants including calves, reportedly hit by lightning, in Kandoli PRF in Kathiatoli Range of Nagaon Division. Investigation ordered. A team of veterinarians and other experts and forest officers reaching site early tomorrow morning. pic.twitter.com/T6Nft0rtbR — Chief Minister Assam (@CMOfficeAssam) May 13, 2021


from mathrubhumi.latestnews.rssfeed https://ift.tt/3hp3V8V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages