കാത്തിരിപ്പ് ഒരാഴ്ചകൂടി; മുന്നണികള്‍ക്ക് കണക്കുകളില്‍ പ്രതീക്ഷ,ഒപ്പം വോട്ട് മറിഞ്ഞോയെന്ന ആശങ്കയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 24, 2021

കാത്തിരിപ്പ് ഒരാഴ്ചകൂടി; മുന്നണികള്‍ക്ക് കണക്കുകളില്‍ പ്രതീക്ഷ,ഒപ്പം വോട്ട് മറിഞ്ഞോയെന്ന ആശങ്കയും

കോഴിക്കോട് :വോട്ടെടുപ്പിനുശേഷമുള്ള വിശ്രമത്തിന് അവസാനമാവുന്നു. കൃത്യം ഏഴാംനാൾ ജനവിധി അറിയാം. മേയ് രണ്ടിന് ഞായറാഴ്ചവരെ വീണ്ടും കണക്കെടുപ്പുകളുടെ പുതിയ കാലം. രാഷ്ട്രീയപ്പാർട്ടികൾ സ്വന്തംനിലയിലും മുന്നണിതലത്തിലും നടത്തിയ കണക്കുകൾ ഇഴകീറി പരിശോധിക്കുകയാണ് എതിരാളികളും. വോട്ടെടുപ്പ് ഏപ്രിൽ ആറിന് കഴിഞ്ഞതോടെ മന്ദഗതിയിലായ രാഷ്ട്രീയ ഊഷ്മാവിന്റെ ഗ്രാഫ് വീണ്ടുമുയർന്നു. നിലവിലുള്ള സീറ്റുകളിൽ ചിലത് നഷ്ടമാവുമെങ്കിലും തുടർഭരണം ഉറപ്പെന്ന വലിയ ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും ഇക്കാര്യത്തിൽ സംശയമേയില്ല. ചുരുങ്ങിയത് 77 സീറ്റെന്ന നിഗമനത്തിൽ ഭരണമാറ്റം ഉറപ്പാണെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. തുടക്കംമുതൽ മുന്നേറുമെന്ന് പറഞ്ഞുവന്ന ബി.ജെ.പി.ക്ക് അഞ്ചുമുതൽ എട്ടുസീറ്റ് വരെയാണ് പ്രതീക്ഷ. കാറ്റ് അനുകൂലമായാൽ അത് 12 വരെയാകാമെന്നും അവർ പറയുന്നു. വോട്ട് മറിഞ്ഞോയെന്ന ആശങ്ക മൂന്നുകൂട്ടർക്കുമുണ്ട്. ബി.ജെ.പി.വോട്ടുകൾ മറിഞ്ഞെന്നും അവരുമായി രഹസ്യധാരണയുണ്ടെന്നും ഇരുമുന്നണികളും പരസ്പരം ആരോപിക്കുന്നു. അത്തരത്തിൽ എവിടെയും ഉണ്ടായിട്ടില്ലെന്നാണ് ജില്ലാ, മണ്ഡലം കമ്മിറ്റികൾ നൽകിയ കണക്കുകൾ ഉദ്ധരിച്ച് ബി.ജെ.പി.പറയുന്നത്. തുടർഭരണം അല്ലെങ്കിൽ തൂക്കുസഭ എന്നതാണ് ബി.ജെ.പി.യുടെ നിഗമനം. അല്പം മുൻതൂക്കം ഇടതുമുന്നണിക്കാണെന്നും അവരുടെ കണക്കുകൾ പറയുന്നു. കോൺഗ്രസിന്റെ കുറെ വോട്ടുകൾ തങ്ങൾക്ക് കിട്ടാനിടയുണ്ടെന്നും ബി.ജെ.പി. പ്രതീക്ഷിക്കുന്നു. ഇടതുമുന്നണി ഭരണത്തിന് എതിരായുള്ള വികാരം എങ്ങും ഉണ്ടായില്ലെന്ന വിശ്വാസമാണ് സി.പി.എം. കേന്ദ്രങ്ങളുടെ ആത്മവിശ്വാസം കൂട്ടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാനത്തെങ്ങും വലിയ സ്വീകാര്യത ഉണ്ടായെന്നതും അവരുടെ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നു. അവസാനനാളുകളിൽ രാഹുൽ- പ്രിയങ്ക സന്ദർശനങ്ങൾ യു.ഡി.എഫിന്റെ പ്രകടനത്തിന് വലിയ മുതൽക്കൂട്ടായെന്നും വോട്ടിങ്ങിൽ പ്രതിഫലിക്കുമെന്നും കോൺഗ്രസ് നേതൃത്വം വിശ്വസിക്കുന്നു. സി.പി.എമ്മിൽ സീറ്റ് നിഷേധിക്കപ്പെട്ട നേതാക്കളിൽ പലരുടെയും മണ്ഡലങ്ങളിൽ ചോർച്ചയും കോൺഗ്രസ് പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്ച ഏറണാകുളത്ത് ചേർന്ന ബി.ജെ.പി.യുടെ കോർകമ്മിറ്റിയുടെ നിഗമനം അനുസരിച്ച് 30 സീറ്റുകളിൽ അവർ ഒന്നാമതോ രണ്ടാമതോ എത്തുമെന്നാണ് കണക്ക്്. ഈ നിഗമനം യാഥാർഥ്യമാവുകയാണെങ്കിൽ രണ്ടുമുന്നണികൾക്കും ഭയപ്പെടാനുണ്ട്. നിലവിലുള്ള 12-15 ശതമാനം വോട്ടുകൾ 18 മുതൽ 20 വരെയായി ഉയരുമെന്നാണ് ബി.ജെ.പി.യുടെ വിലയിരുത്തൽ. അയ്യായിരത്തിന് താഴെമാത്രം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഉറപ്പാക്കിയ പല സീറ്റുകളും മുന്നണികൾക്ക് കൈമോശംവരാൻ അത്തരമൊരു കണക്ക് കാരണമാകും. നേരിയ ശതമാനം വോട്ടിന്റെ വ്യത്യാസം പോലും ഭരണത്തിലേക്കുള്ള യാത്രയ്ക്ക് തടസ്സമാവുമെന്ന് ഇരുമുന്നണികൾക്കും അറിയാം. അതുകൊണ്ടുതന്നെ ഞായറാഴ്ചയിലേക്കുള്ള ദിവസങ്ങൾ എണ്ണിത്തീർക്കുകയാണവർ.


from mathrubhumi.latestnews.rssfeed https://ift.tt/2RXpcvH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages