പി. ജയരാജന്റേത് പിണറായിയുടെ വാലാകാനുള്ള ശ്രമം- ബി. ഗോപാലകൃഷ്ണന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 18, 2021

പി. ജയരാജന്റേത് പിണറായിയുടെ വാലാകാനുള്ള ശ്രമം- ബി. ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: പിണറായിയുടെ വാലാകാനാണ് പി. ജയരാജന്റെ ശ്രമമെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. ശത്രുവിൽ നിന്ന് രക്ഷപെടാൻ വാല് മുറിച്ചിടുന്ന ഗതികേടാണ് പി. ജയരാജന് വന്നിട്ടുള്ളതെന്നും വി.മുരളീധരനെ കുറ്റം പറയാനും അധിക്ഷേപിക്കാനും എന്ത് യോഗ്യതയാണ് ജയരാജനുള്ളതെന്നും ഗോപാലകൃഷ്ണൻ പ്രസ്താവനയിൽ ചോദിച്ചു. വി.മുരളീധരനെ തെറി പറഞ്ഞ് പിണറായിയുടെ പ്രീതി പിടിച്ച് പറ്റാനാണ് പി.ജയരാജൻ ശ്രമിക്കുന്നത്. കമ്മിയല്ല അന്തംകമ്മിയായി തീർന്ന ജയരാജനെ ഇനി പിണറായി ഗൗനിക്കുകയൊ പാർട്ടിയുടെ ചുക്കാൻ കൊടുക്കുകയൊ ചെയ്യില്ലന്ന് മനസ്സിലായതോടെ മാനസിക വിഭ്രാന്തിയിലായ ജയരാജൻ വായിൽ തോന്നുന്നത് പറഞ്ഞ് പിണറായിയുടെ ശ്രദ്ധ നേടാൻ ശ്രമിക്കുകയാണ്. പിച്ചാത്തിയുടെ തിളക്കത്തിൽ എതിരാളികളുടെ തലവെട്ടി പാർട്ടിയിൽ സ്വാധീനം ഉറപ്പിച്ച നേതാവല്ല മുരളീധരൻ. മുരളീധരന്റെ പേരിൽ ഒരു പെറ്റിക്കേസ്സു പോലും ഇല്ല. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടേയും ഗവൺമെന്റിന്റേയും ഭാഗമാണ് മുരളീധരൻ. മുരളീധരന്റെ മാന്യതയും യോഗ്യതയും അളക്കാൻ ജയരാജൻ വളർന്നിട്ടില്ലെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. Content Highlights:b gopalakrishnan, p jayarajan


from mathrubhumi.latestnews.rssfeed https://ift.tt/3alB2WV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages