നാസയുടെ ചൊവ്വാദൗത്യവാഹനമായ പെർസിവിയറൻസ് ചൊവ്വയുടെ അന്തരീക്ഷത്തിൽ നിന്നുള്ള കാർബൺ ഡൈ ഓക്സൈഡിൽ നിന്ന് ഓക്സിജൻ ഉത്പാദിപ്പിച്ചു. ഭൂമിയ്ക്ക് പുറത്തുള്ള ഒരു ഗ്രഹത്തിൽ ഓക്സിജൻ ഉത്പാദിപ്പിക്കാനുള്ള പരീക്ഷണം വിജയിച്ചതോടെ മറ്റൊരു ചരിത്രനേട്ടവും കൂടി നാസയുടെ ചൊവ്വാദൗത്യത്തിന് സ്വന്തം. ഭാവിയിലെ ബഹിരാകാശപര്യവേക്ഷണങ്ങൾക്ക് ഈ നേട്ടം പുതിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തൽ. ബഹിരാകാശ യാത്രികർക്ക് ശ്വസനത്തിനാവശ്യമായ ഓക്സിജൻ മാത്രമല്ല റോക്കറ്റ് പ്രൊപ്പലന്റിന്റെ പ്രവർത്തനത്തിനാവശ്യമായ ഓക്സിജൻ കൂടി ഇത്തരത്തിൽ ഉത്പാദിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഹിരാകാശയാത്രകൾക്കാവശ്യമായ ഓക്സിജൻ ഭൂമിയിൽ നിന്ന് കൊണ്ടു പോകുന്നത് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. മോക്സി(MOXIE) എന്ന The Mars Oxygen In-Situ Resource Utilization Experiment ഒരു കാർ ബാറ്ററിയുടെ വലിപ്പമുള്ള സ്വർണാവരണമുള്ള പെട്ടിയാണ്. പെർസിവിയറൻസ് റോവറിന്റെ മുൻഭാഗത്ത് വലതുവശത്തായാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. വൈദ്യുതി ഉപയോഗിച്ച് രാസപ്രവർത്തനത്തിലൂടെകാർബൺ ഡൈ ഓക്സൈഡ് തന്മാത്രകളെ കാർബൺ ആറ്റവും ഓക്സിജൻ ആറ്റങ്ങളുമായി വിഘടിപ്പിക്കുകയാണ് മോക്സി ചെയ്യുന്നത്. വിഘടനത്തിന്റെ ഉപോത്പന്നമായി കാർബൺ മോണോക്സൈഡ് ഉണ്ടാകും. അഞ്ച് ഗ്രാം ഓക്സിജനാണ് മോക്സി ആദ്യത്തെ തവണ ഉത്പാദിപ്പിച്ചത്. സാധാരണയായി ഒരു ബഹിരാകാശയാത്രികന് പത്ത് മിനിറ്റ് സമയത്തേക്ക് ശ്വസനത്തിനാവശ്യമായി വരുന്ന അളവാണിത്. മണിക്കൂറിൽ പത്ത് ഗ്രാം ഓക്സിജൻ ഉത്പാദിപ്പിക്കാവുന്ന തരത്തിലാണ് മോക്സിയുടെ രൂപകൽപന. ഉയർന്ന താപനില അതിജീവിക്കാൻ ശേഷിയുള്ള നിക്കൽ അയിര് പോലെയുള്ള വസ്തുക്കളുപയോഗിച്ചാണ് മോക്സിയുടെ നിർമാണം. ഇതിന്റെ നേരിയ സ്വർണ ആവരണം താപനിലയിലുണ്ടാകുന്ന വ്യത്യാസം റോവറിന് ഹാനികരമാകാതെ സംരക്ഷിക്കും. ചൊവ്വോപരിതലത്തിലെ മഞ്ഞുപാളികളിൽ നിന്ന് ഓക്സിജൻ നിർമിക്കുന്നതിനേക്കാൾ എളുപ്പവും പ്രായോഗികവുമാണ് 96 ശതമാനവും കാർബൺഡൈ ഓക്സൈഡ് നിറഞ്ഞ ചൊവ്വയുടെ അന്തരീക്ഷത്തിൽ നിന്നുള്ള ഓക്സിജൻ ഉത്പാദനം. ഫെബ്രുവരി 18 നാണ് പെർസിവിയറൻസ് ചൊവ്വയിലിറങ്ങിയത്. ചൊവ്വയിൽ നിന്ന് ശബ്ദങ്ങളും ദൃശ്യങ്ങളും റോവർ ഇതിനോടകം ഭൂമിയിലേക്ക് അയച്ചു. കൂടാതെ ചൊവ്വയിൽ ചെറു ഹെലികോപ്ടർ പറത്താനും നാസയുടെ ചൊവ്വാദൗത്യത്തിന് സാധിച്ചു. Content Highlights: NASAs Perseverance Rover Makes Oxygen On Mars For First Time
from mathrubhumi.latestnews.rssfeed https://ift.tt/3tK9oKP
via
IFTTT
No comments:
Post a Comment