സി.സി.പി.: കോൺഗ്രസ്‌-കമ്യൂണിസ്റ്റ് കൂട്ടിന്‌ പേരിട്ട് മോദി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 2, 2021

സി.സി.പി.: കോൺഗ്രസ്‌-കമ്യൂണിസ്റ്റ് കൂട്ടിന്‌ പേരിട്ട് മോദി

തിരുവനന്തപുരം: കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളും രണ്ടായിനിൽക്കാതെ ലയിച്ച് ഒറ്റ പാർട്ടിയാകണമെന്നും അതിന് സി.സി.പി.( കോമ്രേഡ്-കോൺഗ്രസ് പാർട്ടി) എന്ന് പേരിടണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗാളിൽ ഉൾപ്പെടെ ഓരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളും അടുത്തുകൊണ്ടിരിക്കയാണ്. ദുർഭരണം, അഴിമതി, രാഷ്ട്രീയഹിംസ, ജാതീയത, സ്വജനപക്ഷപാതം, വർഗീയത എന്നിവയിലൊക്കെ യു.ഡി.എഫും എൽ.ഡി.എഫും ഇരട്ടസഹോദരങ്ങളാണെന്നും മോദി പരിഹസിച്ചു. വെള്ളിയാഴ്ചരാത്രി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ എൻ.ഡി.എ.യുടെ തിരഞ്ഞെടുപ്പുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ നിയമസഭാതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയുടെ, കേരളത്തിലെ അവസാന പ്രചാരണപരിപാടിയായിരുന്നു ഇത്.ഏറെ വർഷങ്ങളായി എൽ.ഡി.എഫിനും യു.ഡി.എഫിനും അവസരം നൽകിയിട്ടും അവർ നിരാശപ്പെടുത്തിയിട്ടേയുള്ളൂവെന്ന് മോദി ഓർമിപ്പിച്ചു. അടുത്തവർഷം ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമാവുകയാണ്. അടുത്ത 25 വർഷം നിർണായകമാണ്; നിങ്ങൾ സ്വപ്നംകണ്ട കേരളം സൃഷ്ടിക്കാൻ, അതിനുവേണ്ടി കഠിനാധ്വാനം നടത്താൻ എൻ.ഡി.എ.യെ അനുഗ്രഹിക്കണമെന്ന്‌ പ്രധാനമന്ത്രി അഭ്യർഥിച്ചു.കേരളത്തിൽ ക്ഷേത്രങ്ങളുടെ സംരക്ഷണച്ചുമതലയുള്ള മന്ത്രി, ശബരിമലയിൽ അയ്യപ്പവിശ്വാസികളെ ലാത്തികൊണ്ട്‌ നേരിടുന്നതിന്റെ ബുദ്ധികേന്ദ്രമായെന്ന്‌ മോദി കുറ്റപ്പെടുത്തി. വരവിൽക്കവിഞ്ഞ്‌ സ്വത്തുസമ്പാദിച്ചും സ്ത്രീകൾക്കെതിരേ അതിക്രമം കാണിച്ചും പൊതുമുതൽ നശിപ്പ‌ിക്കുകയും ചെയ്യുകയാണ് എൽ.ഡി.എഫ്., യു.ഡി.എഫ്. എം.എൽ.എ.മാർ. സ്വാഭാവികമായും കേരളത്തിലെ ജനങ്ങൾ അസംതൃപ്തരായി രാഷ്ട്രീയത്തോട് വിടപറയുന്നതിൽ തെറ്റില്ല. കോൺഗ്രസിലെ എ, ഐ ഗ്രൂപ്പ് തർക്കത്തിന്റെ പേരിലാണ് നമ്പി നാരായണനെന്ന ശാസ്ത്രജ്ഞന്റെ ശാസ്ത്രജീവിതം പരിപൂർണമായി അവസാനിച്ചത്. ചെറുപ്പക്കാർ, സ്ത്രീകൾ, കന്നിവോട്ടർമാർ, പ്രൊഫഷണലുകൾ തുടങ്ങിയവരുടെ പിന്തുണയാണ് എൻ.ഡി.എ.യുടെ ജനമുന്നേറ്റത്തിനു കാരണം. തങ്ങളെപ്പോലുള്ളവർക്ക് രാഷ്ട്രീയത്തിൽ സ്ഥാനമുണ്ടെന്ന്‌ പ്രൊഫഷണലുകൾക്ക് എൻ.ഡി.എ.യെക്കണ്ട് പറയാൻ കഴിയുന്നു -മോദി പറഞ്ഞു.മുൻ സംസ്ഥാനാധ്യക്ഷനും നേമത്തെ സ്ഥാനാർഥിയുമായ കുമ്മനം രാജശേഖരൻ അധ്യക്ഷനായി. കേന്ദ്രമന്ത്രിമാരായ വി. മുരളീധരൻ, പ്രൾഹാദ് ജോഷി, കർണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായൺ, ഘടകകക്ഷിനേതാക്കൾ, ജില്ലയിലെ എൻ.ഡി.എ. സ്ഥാനാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2OgwYPQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages