തലശ്ശേരി: സി.പി.ഐ. ദേശീയനേതാവ് ആനി രാജയെ ആക്ഷേപിച്ച് സി.പി.എം. പ്രാദേശികനേതാക്കൾ ഫേസ്ബുക്കിൽ നടത്തിയ പ്രതികരണത്തിൽ പ്രതിഷേധം. കതിരൂരിലെ ബ്രാഞ്ച് സെക്രട്ടറിയാണ് ഫേസ്ബുക്കിൽ ആദ്യം പ്രതികരിച്ചത്. ശബരിമല സ്ത്രീപ്രവേശ നിലപാടിനെ അനുകൂലിച്ച് ആനി രാജ നടത്തിയ പ്രസംഗം ചർച്ചയായിരുന്നു.ഈ പശ്ചാത്തലത്തിലാണ് ആനി രാജയുടെ ഫോൺനമ്പർ കിട്ടുമോയെന്ന് ഫേസ്ബുക്കിൽ ബ്രാഞ്ച് സെക്രട്ടറിയുടെ പ്രതികരണമുണ്ടായത്. അതിന് താഴെയായി പാനൂർ ബ്ലോക്ക് പഞ്ചായത്തിലെ സി.പി.എം. പ്രതിനിധിയും സ്ഥിരംസമിതി അധ്യക്ഷനുമായ രമേശ് കണ്ടോത്തും പ്രതികരിച്ചു.ജനറൽ സെക്രട്ടറി ഡി. രാജയുടെ ഭാര്യയായതുകൊണ്ടുമാത്രം നേതാവായതാണ് ആനിയെന്നും എപ്പോൾ, എവിടെ, എന്തു പറയണമെന്ന വിവേകമൊക്കെ അത്രയേ പ്രതീക്ഷിക്കാവൂയെന്നുമായിരുന്നു ആക്ഷേപം. മുന്നണിബന്ധം നോക്കാതെ നേതാവിനെ ആക്ഷേപിച്ചുനടത്തിയ പ്രതികരണത്തിൽ സി.പി.ഐ. നേതൃത്വത്തിന് പ്രതിഷേധമുണ്ട്. വിദ്യാർഥിസംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തേക്ക് വന്ന പാരമ്പര്യമാണ് ആനിയുടേതെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി. മൂന്നുവർഷം മുമ്പ് സി.പി.ഐ. വിട്ടയാളാണ് രമേശ്. അതിനിടെ, കതിരൂരിൽ ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ ആനി രാജ പ്രസംഗിക്കുകയും ചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/3drhXU4
via
IFTTT
No comments:
Post a Comment