ഇസ്‌ലാമാബാദ്: സ്ത്രീകൾ ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിച്ച് ‘പ്രലോഭനം ഒഴിവാക്കണ’മെന്ന വിവാദപ്രസ്താവനയുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുന്നതിന് സർക്കാർ എന്ത് നടപടിയെടുക്കുമെന്ന ചോദ്യത്തിന്, രാജ്യത്ത് ബലാത്സംഗവും ലൈംഗികാതിക്രമങ്ങളും കുത്തനെ ഉയരുകയാണെന്നും അതിനുകാരണം സ്ത്രീകളുടെ വസ്ത്രധാരണരീതിയാണെന്നുമായിരുന്നു ഖാന്റെ പ്രതികരണം. പർദയെന്ന ആശയം മുറുകെപ്പിടിക്കണം. പർദ പ്രലോഭനം ഒഴിവാക്കാനുള്ളതാണെന്നും ഖാൻ പറഞ്ഞു. വിവാദപ്രസ്താവനയ്ക്കു പിന്നാലെ രാജ്യത്തെ വനിതാവകാശ സംഘടനകൾ ഖാനെതിരേ രംഗത്തെത്തി.വിശ്വാസികളായ പുരുഷന്മാരോട് അവരുടെ കണ്ണുകൾ നിയന്ത്രിക്കാനും സ്വകാര്യഭാഗങ്ങൾ കാക്കാനും പറയൂ എന്നായിരുന്നു ഇമ്രാന്റെ പരാമർശത്തോട് മുൻഭാര്യ ജെമിമ ഗോൾഡ്‌സ്മിത്തിന്റെ പ്രതികരണം. ഉത്തരവാദിത്വം പുരുഷനാണെന്നും അവർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2Q63m8o
via
IFTTT
No comments:
Post a Comment