മുസ്‌ലിം സ്ത്രീകളെ ജുഡീഷ്യൽ വിവാഹമോചനത്തിൽ തളച്ചിട്ടിരിക്കുന്നു -ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 12, 2021

മുസ്‌ലിം സ്ത്രീകളെ ജുഡീഷ്യൽ വിവാഹമോചനത്തിൽ തളച്ചിട്ടിരിക്കുന്നു -ഹൈക്കോടതി

കൊച്ചി: സമുദായത്തിലെ പുരുഷകേന്ദ്രീകൃതസമൂഹം മുസ്‌ലിംസ്ത്രീകളെ ജുഡീഷ്യൽ വിവാഹമോചനത്തിൽ തളച്ചിട്ടിരിക്കുകയായിരുന്നുവെന്ന് ഹൈക്കോടതി വിലയിരുത്തി. മുസ്‌ലിംസ്ത്രീകൾക്ക് കോടതിക്കുപുറത്തുള്ള വിവാഹമോചനത്തിനും അവകാശമുണ്ടെന്ന ഉത്തരവിലാണ് ഹൈക്കോടതിയുടെ ഈ വിലയിരുത്തൽ. മുത്തലാഖ്‌ പോലുള്ള നിയമവിരുദ്ധസംവിധാനങ്ങളടക്കം പുരുഷൻമാർ വിവാഹമോചനത്തിനായി ഉപയോഗിച്ചപ്പോൾ ഇത്തരം സംവിധാനങ്ങളൊന്നും സ്ത്രീകൾക്ക് അനുവദിച്ചിരുന്നില്ല. അതിനാൽ ഭരണഘടന നൽകുന്ന അവകാശങ്ങൾ നിലനിൽക്കെത്തന്നെ വിവാഹമോചനവുമായി ബന്ധപ്പെട്ട് ഒട്ടേറെ ദുരിതങ്ങൾ മുസ്‌ലിംസ്ത്രീകൾ നേരിടുന്നുണ്ട്. 49 വർഷമായി ഈപ്രശ്നം നിലനിൽക്കുന്നുണ്ട്.ഇതുകാരണം വിവാഹമോചനത്തിൽ ഒട്ടേറെ ബുദ്ധിമുട്ടുകൾ നേരിടുന്നതായി ചൂണ്ടിക്കാണിച്ച് ഫയൽചെയ്ത ഒരുകൂട്ടം ഹർജികൾ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ തീരുമാനം ഉണ്ടായിരിക്കുന്നത്.കോടതിക്കുപുറത്ത് മുസ്‌ലിംസ്ത്രീക്ക് വിവാഹമോചനം അനുവദിക്കുന്ന ഒട്ടേറെ മാർഗങ്ങൾ നിലവിലുള്ളതായി കോടതി ചൂണ്ടിക്കാട്ടി. ഉത്തരവാദിത്വം നിറവേറ്റാത്ത ഭർത്താവുമായുള്ള ബന്ധം വേർപെടുത്താൻ ത്വലാഖ് - എ തഫ്വിസ് മുസ്‌ലിംസ്ത്രീക്ക് അനുവദനീയമാണ്. ഏകപക്ഷീയമായി വിവാഹമോചനത്തിന് അവകാശംനൽകുന്നതാണ് ഖുലനിയമം. പരസ്പരസമ്മതത്തോടെ വിവാഹമോചനം നേടാൻ മുബാറാത്ത് രീതിയിലൂടെ അവകാശമുണ്ട്. ഖ്വാസിമാരെപോലുള്ള മൂന്നാംകക്ഷിയുടെ സാന്നിധ്യത്തിൽ വിവാഹമോചനത്തിന് അനുമതി നൽകുന്നതാണ് ഫസ്ഖ്. 1937-ലെ ശരീഅത്ത് നിയമപ്രകാരം ഫസ്ഖ് ഒഴികെ എല്ലാ രീതികളും മുസ്‌ലിംസ്ത്രീകൾക്ക് വിവാഹമോചനത്തിനായി ബാധകമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കെ.സി. മോയിൻ-നഫീസ കേസിലെ ഉത്തരവ് നിലനിൽക്കുന്നതല്ലെന്ന് വ്യക്തമാക്കി കോടതി ഇത് റദ്ദാക്കുകയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3tdL3N3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages