ചത്ത്‌ കരക്കടിഞ്ഞത് സയനൈഡിനേക്കാള്‍ മാരകവിഷമുള്ള നൂറ് കണക്കിന് പഫര്‍ഫിഷ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 2, 2021

ചത്ത്‌ കരക്കടിഞ്ഞത് സയനൈഡിനേക്കാള്‍ മാരകവിഷമുള്ള നൂറ് കണക്കിന് പഫര്‍ഫിഷ്‌

വിസ്മയങ്ങളുടെ കലവറയാണ് സമുദ്രങ്ങളെന്ന് പറയാറുണ്ട്. ഇനിയും കണ്ടെത്താനിരിക്കുന്ന അദ്ഭുതങ്ങൾ കടലിന്റെ അടിത്തട്ടിലുണ്ടാവുമെന്ന് നമുക്കറിയാം. കടൽത്തീരത്ത് നടന്നുനീങ്ങുമ്പോൾ കൺമുന്നിൽ വരിവരിയായി നൂറുകണക്കിന് മീനുകൾ ചത്ത് കരയ്ക്കടിഞ്ഞു കിടക്കുന്നത് അതിശയിപ്പിച്ചേക്കാമെന്നതിൽ സംശയമില്ല. കുടുംബാംഗങ്ങളോടൊപ്പം മ്യുസെൻബർഗ് ബീച്ചിലൂടെ നീങ്ങിയ ഡോക്ടർ ടെസ് ഗ്രിഡ്ലിയും അദ്ഭുതപ്പെട്ടത് അതേ കാരണത്താലാണ്. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണ് മ്യുസെൻബർഗ് ബീച്ച്. മീനുകൾ കരയ്ക്കടിഞ്ഞ് കിടക്കുന്ന വിവരം ഡോക്ടർ ടെസ് ഉടനെ തന്നെ അധികൃതരെ അറിയിച്ചു. പരിസ്ഥിതി, വനം, ഫിഷറീസ് വകുപ്പിലെ വിദഗ്ധർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ചത്തടിഞ്ഞത് ലോകത്തിലെ ഏറ്റവും അപകടകാരിയായ മത്സ്യങ്ങളിലൊന്നാണെന്ന് തിരിച്ചറിഞ്ഞു. പഫർഫിഷ്(Pufferfish) എന്ന ഈ മത്സ്യത്തിന്റെ വിഷം സയനൈഡിനേക്കാൾ മാരകമാണ്. ടെട്രോഡോറ്റോക്സിൻ(Tetrodotoxin) എന്ന ഈ വിഷം ഉള്ളിലെത്തിയാൽ ഡയഫ്രത്തിന്റെ പ്രവർത്തനം സ്തംഭിപ്പിക്കുകയും ശ്വസനപ്രക്രിയ തടസപ്പെടുന്നതോടെ മരണം സംഭവിക്കുകയും ചെയ്യും. ചത്ത മീനിലും വിഷാംശം ഉണ്ടായിരിക്കും. ഹൃദയസ്തംഭനത്തിനിടയാക്കുന്നതിനാൽ മരണം ഉറപ്പായതിനാൽ പഫർഫിഷ് ഭക്ഷ്യയോഗ്യമല്ല. വളർത്തുമൃഗങ്ങളെ ബീച്ചിലേക്ക് കൊണ്ടു വരരുതെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. കരയ്ക്കടിഞ്ഞ വിഷമത്സ്യത്തെ ഭക്ഷിച്ചതിനെ തുടർന്ന് ഒരു വളർത്തുനായ ചത്തതായി പ്രാദേശിക സന്നദ്ധസംഘടനയായ ആഫ്രിഓഷ്യൻസ് കൺസർവേഷൻ അലയൻസ് അറിയിച്ചു. മീനുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതിന്റെ കാരണം വ്യക്തമായിട്ടില്ല. സമുദ്രഗവേഷണ സ്ഥാപനവുമായി ബന്ധപ്പെട്ട് സമുദ്രജീവികളെ കുറിച്ചുള്ള പഠനത്തിലാണ് ഡോക്ടർ ടെസ് ഗ്രിഡ്ലി. ചത്ത പഫർഫിഷ് കൂട്ടത്തെ കണ്ടെത്തിയ വീഡിയോ ഡോക്ടർ ടെസ് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചു. താൻ നടന്ന വഴിയിൽ ഓരോ മീറ്ററിലും മീനുകൾ കിടക്കുന്നത് കണ്ടതായി ഡോക്ടർ ടെസ് പറഞ്ഞു. ഡോക്ടർ ടെസിന്റെ വീട്ടിൽ നിന്ന് 200 മീറ്റർ മാത്രം ദൂരത്താണ് ബീച്ച്. കുട്ടികളും വളർത്തുനായയും ഒപ്പമുണ്ടായിരുന്നതിനാൽ അധികദൂരം നടക്കാൻ സാധിച്ചില്ലെന്നും അവർ വ്യക്തമാക്കി. Content Highlights: Hundreds Of Sea Creatures Deadlier Than Cyanide Found Washed Up On Beach


from mathrubhumi.latestnews.rssfeed https://ift.tt/3du9LSW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages