ടി.എം ജേക്കബ് ആവശ്യപ്പെട്ടു, ദു:ഖത്തോടെ കരുണാകരന്‍ ശ്രീവാസ്തവയെ സസ്‌പെന്‍ഡ് ചെയ്തു-കെ.വി തോമസ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 15, 2021

ടി.എം ജേക്കബ് ആവശ്യപ്പെട്ടു, ദു:ഖത്തോടെ കരുണാകരന്‍ ശ്രീവാസ്തവയെ സസ്‌പെന്‍ഡ് ചെയ്തു-കെ.വി തോമസ്‌

കൊച്ചി: കരുണാകരന്റെ മുന്നോട്ട് പോക്കിനെ തടയാൻ പല ശക്തികളും ശ്രമിച്ചു. അതിനാൽ ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചന പുറത്തുകൊണ്ട് വരണമെന്ന് കെ.ടി തോമസ്. ചാരക്കേസിലെ സത്യം ഒരിക്കൽ പുറത്തുവരുമെന്ന് കരുണാകരൻ തന്നോട് പറഞ്ഞിരുന്നുവെന്നും കെ.വി തോമസ് വ്യക്തമാക്കി. ഐഎസ്ആർഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ.കരുണാകരൻ എന്ന പ്രഗദ്ഭനായ ഭരണാധികാരിയെ പുകമറയ്ക്കുള്ളിൽ നിർത്തിയ കേസാണ് ഇത്. ഈ കേസുനടക്കുന്ന സമയത്ത് ഞാൻ ലീഡറോടൊപ്പം ഡൽഹിയിലുണ്ട്. അദ്ദേഹത്തെ ഏറ്റവും വേദനിപ്പിച്ച കേസാണിത്. അന്ന് ശ്രീവാസ്തവ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിരുന്നു. അതെനിക്കിപ്പോഴും ഓർമ്മയുണ്ട്. അന്ന് ഞാൻ എം.പിയും ലീഡർ മുഖ്യമന്ത്രിയും ആണ്. അന്ന് കേരള ഹൗസിൽ ലീഡർ വന്നപ്പോൾ പറഞ്ഞത് ശ്രീവാസ്തവ ഇത്തരം ഒരു കേസിൽ പെടുമെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ലെന്നാണ്. ശ്രീവാസ്തവയെ കരുണാകരൻ സസ്പെന്റ് ചെയ്തത് ദുഃഖത്തോടെയാണ്. ശ്രീവാസ്തവയെ സസ്പെന്റ് ചെയ്യണമെന്ന് ടി.എം ബേക്കബ്ബ് ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഞങ്ങൾ ചിലത് ആലോചിച്ചിട്ടുണ്ടെന്ന് ജേക്കബ് പറഞ്ഞു. എ.ജിയുടെ ഉപദേശം വാങ്ങിയാണ് സസ്പെന്റ് ചെയ്തത്. ലീഡർ തീരുമാനമെടുത്ത് പ്രധാനമന്ത്രിയുടെ ഓഫീസിൽ ഇരുന്നാണ്. ചെയ്യുന്നത് തെറ്റാണെന്ന് ഒപ്പമുണ്ടായിരുന്ന തന്നോട് ലീഡർ പറഞ്ഞിരുന്നു. ചാരക്കേസിന് പിന്നിൽ ചിലത് ഉള്ളതായിടി.വി.ആർ ഷേണായി തന്നോട് പറഞ്ഞിട്ടുണ്ട്. ചാരക്കേസിന് പിന്നിൽ കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കാണെന്ന് കരുതുന്നില്ല.സിബി മാത്യൂസ് ഗൂഢാലോചന നടത്തിയെന്ന് വ്യക്തിപരമായി വിശ്വസിക്കുന്നില്ലെന്നുംകെ. വി തോമസ് വ്യക്തമാക്കി. Content Highlight: ISRO spy case: K.V Thomas welcomes CBI probe


from mathrubhumi.latestnews.rssfeed https://ift.tt/3shAyXW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages