വാക്‌സിന്‍ സ്വീകരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നാം ഡോസ് ആവശ്യമായി വരാമെന്ന് ഫൈസര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 15, 2021

വാക്‌സിന്‍ സ്വീകരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നാം ഡോസ് ആവശ്യമായി വരാമെന്ന് ഫൈസര്‍

ന്യൂയോർക്ക്: കോവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചതിന് ശേഷം 12 മാസത്തിനുള്ളിൽ ഒരു ബൂസ്റ്റർ ഡോസ് കൂടി വേണ്ടി വന്നെക്കുമെന്ന് ഫൈസർ സിഇഒ ആൽബർട്ട് ബുർല. സാധിക്കുന്നവർ വർഷം തോറും കോവിഡ് വാക്സിൻ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് വാക്സിൻ ഡോസുകൾ വർഷം തോറും സ്വീകരിക്കേണ്ടി വരുമെന്ന ജോൺസൺ ആൻഡ് ജോൺസൺ സിഇഒ അലക്സി ഗോർസ്കിയുടെ പരാമർശത്തിന് പിന്നാലെയാണ് ബുർല ഇക്കാര്യം പറഞ്ഞത്. ആറ് മുതൽ 12 മാസത്തിനുള്ളിൽ കോവിഡ് വാക്സിന്റെ മൂന്നാമത്തെ ഡോസ് ആവശ്യമായി വരാമെന്ന് അദ്ദേഹം ഒരു ആരോഗ്യപരിപാടിയിൽ പറഞ്ഞു. വർഷം തോറുമുള്ള വാക്സിനേഷന്റെ ആവശ്യമുണ്ടാകുമെന്നും പക്ഷേ ഇക്കാര്യത്തിലെല്ലാം സ്ഥിരീകരണം ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈറസ് ബാധിക്കുന്നവരുടെ എണ്ണം കുറക്കേണ്ടത് നിർണായകമാണെന്നും ബുർലകൂട്ടിച്ചേർത്തു. കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവർക്ക് വൈറസിനെതിരേ എത്രകാലം പ്രതിരോധം സാധ്യമാണെന്ന് ഇതുവരെയും പഠനങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ വാക്സിൻ 91 ശതമാനത്തിലധികം ഫലപ്രദമാണെന്ന് ഫൈസർ കമ്പനി അവകാശപ്പെട്ടിരുന്നു. രണ്ടാമത്തെ ഡോസ് സ്വീകരിച്ച ശേഷം രോഗത്തിനെതിരായ പ്രതിരോധം ആറുമാസം വരെ ലഭിക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു. Content Highlights: Pfizer CEO says third Covid vaccine dose likely needed within 12 months


from mathrubhumi.latestnews.rssfeed https://ift.tt/32ldEoa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages