അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്; പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 5, 2021

അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്; പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയില്‍

പത്തനംതിട്ട: പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അലക്സ് പിടിയിൽ.നാട്ടുകാർ ഇയാളെ പോലീസ് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് ഇയാൾ രക്ഷപ്പെടുന്നത്. ഇയാൾക്കുവേണ്ടി രാത്രി വൈകിയും തിരച്ചിൽ തുടർന്നു.ശൗചാലയത്തിൽ പോകണമെന്നാവശ്യപ്പെട്ട അലക്സിനെ സ്റ്റേഷന് പുറത്തേക്ക് ഇറക്കിയപ്പോഴാണ് വിലങ്ങുമായി ഓടിരക്ഷപ്പെട്ടത്. കുമ്പഴ കളീക്കൽപടിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന തമിഴ്നാട് രാജപാളയം സ്വദേശികളുടെ കുടുംബത്തിലെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടാനച്ഛൻ അലക്സിനെ (23) പത്തനംതിട്ട പോലീസ് അറസ്റ്റുചെയ്തിരുന്നു. ശരീരം കത്തികൊണ്ട് മുറിച്ചും മർദിച്ചും അഞ്ചുവയസ്സുകാരിയെ ഇയാൾ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ-കുട്ടിയുടെ അമ്മ തിങ്കളാഴ്ച രാവിലെ എട്ടരയോടെ സമീപത്തെ വീട്ടിൽ ജോലിക്ക് പോയി. രണ്ടരയോടെ തിരികെവരുമ്പോൾ മദ്യപിച്ചനിലയിൽ അലക്സ് മുറിയിൽ കിടക്കുന്നതുകണ്ടു. തൊട്ടടുത്ത് ചലനമറ്റ് കുഞ്ഞും കിടപ്പുണ്ടായിരുന്നു. കുഞ്ഞിന് എന്തുപറ്റിയെന്ന് തിരക്കിയ അമ്മയെ അലക്സ് മർദിച്ചു. ഇതോടെ പുറത്തിറങ്ങിയ അമ്മ വിവരം സമീപവാസികളെ അറിയിച്ചു. കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. പക്ഷേ, കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞിന്റെ കഴുത്തിലുൾപ്പെടെ പലയിടത്തും മുറിവേറ്റ പാടുകളുണ്ട്. കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടോയെന്ന് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. മൃതദേഹം ചൊവ്വാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. പോലീസ് അലക്സിനെ വീട്ടിൽനിന്ന് പിടികൂടി. ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോൾ കുമ്പഴ ജങ്ഷനിൽ പുറത്തേക്കുചാടി അക്രമാസക്തനായ ഇയാളെ പോലീസ് കീഴ്പെടുത്തുകയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2R8WHee
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages