തിരുവനന്തപുരം: അടുത്ത അഞ്ചുവർഷം കേരളം ആരുഭരിക്കുമെന്ന് ഇന്ന് ജനം തീരുമാനിക്കും. മുമ്പെങ്ങുമില്ലാത്തവിധം വീറും വാശിയും നിറഞ്ഞ, അസാധാരണമായ പോരാട്ടത്തിനൊടുവിലാണ് ജനവിധി. കോവിഡ് പശ്ചാത്തലത്തിൽ സജ്ജീകരിച്ച 40,771 ബൂത്തുകളിലും മോക് പോളിങ് ആരംഭിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പരിശോധന. മോക് പോളിങ്ങിൽ ഇതുവരെ നാലിടത്താണ് വോട്ടിങ് യന്ത്രത്തിൽ തകരാർ കണ്ടെത്തിയിരിക്കുന്നത്. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ 107-ാം നമ്പർ ബൂത്ത്, കാസർകോട് കോളിയടുക്കം ഗവ.യുപി സ്കൂളിലെ 33-ാം നമ്പർ ബൂത്ത്, കോഴിക്കോട് ജില്ലയിലെ ഒരു ബൂത്ത് എന്നിവിടങ്ങളിൽ വോട്ടിങ് യന്ത്രത്തിൽ തകരാർ കണ്ടെത്തി. തൃപ്പൂണിത്തുറ പാലസ് സ്കൂളിൽ വൈദ്യുതി തടസ്സം മൂലം മോക് പോളിങ് വൈകുകയാണ്. 6.45ന് മോക് പോളിങ് നടപടികൾ അവസാനിക്കും. ഏഴുമണിക്ക് പോളിങ് ആരംഭിക്കും. നിയമസഭയിലേക്കുള്ള 140 നിയോജകമണ്ഡലങ്ങളിലെ പൊതുതിരഞ്ഞെടുപ്പും മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമാണ് ഇന്ന് നടക്കുന്നത്. പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള ജനവിധിയാണിത്. കോവിഡ് കാലത്ത് ഇത് രണ്ടാംതവണയാണ് കേരളം പോളിങ് ബൂത്തിലെത്തുന്നത്. ചൊവ്വാഴ്ച രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങും. വൈകുന്നേരം ഏഴുവരെ തുടരും. 957 സ്ഥാനാർഥികളാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പൂർത്തിയാക്കിയിട്ടുണ്ട്. പ്രശ്നബാധിത കേന്ദ്രങ്ങളിൽ വീഡിയോ ചിത്രീകരണവും കേന്ദ്രസേനയുടെ സാന്നിധ്യവും ഉണ്ടാവും. ഒന്നിലധികം വോട്ടുചെയ്യുന്നതും ആൾമാറാട്ടവും തടയാൻ പ്രത്യേക നടപടികളും സ്വീകരിക്കും. കോവിഡ് പ്രോട്ടോക്കോളും കർശനമായി പാലിക്കും. കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവർക്കും നിരീക്ഷണത്തിലുള്ളവർക്കും വൈകുന്നേരം അവസാന മണിക്കൂറിൽ വോട്ടുചെയ്യാൻ പ്രത്യേക സജ്ജീകരണമുണ്ട്. മേയ് രണ്ടിനാണ് വോട്ടെണ്ണൽ. ഇവയിലൊന്ന് കരുതുക തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ തിരിച്ചറിയൽ കാർഡ് പാസ്പോർട്ട് ഡ്രൈവിങ് ലൈസൻസ് ആധാർ കാർഡ് സംസ്ഥാന/കേന്ദ്ര സർക്കാർ/ പൊതുമേഖലാസ്ഥാപനങ്ങൾ/പൊതുമേഖലാ കമ്പനികൾ നൽകുന്ന സർവീസ് തിരിച്ചറിയൽ കാർഡുകൾ ബാങ്ക്/പോസ്റ്റ് ഓഫീസിലെ ഫോട്ടോ പതിച്ച പാസ്ബുക്ക് (സഹകരണ ബാങ്കുകളിലെ രേഖകൾ സ്വീകരിക്കില്ല) പാൻ കാർഡ് കേന്ദ്രതൊഴിൽ മന്ത്രാലയത്തിന്റെ സ്മാർട്ട് കാർഡ് തൊഴിൽപദ്ധതി ജോബ് കാർഡ് കേന്ദ്രസർക്കാർ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് കാർഡ് ഫോട്ടോ പതിച്ച പെൻഷൻ കാർഡ് എം.പി./എം.എൽ.എ./എം.എൽ.സി. എന്നിവർക്കുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡ്
from mathrubhumi.latestnews.rssfeed https://ift.tt/39H1sC4
via
IFTTT
No comments:
Post a Comment