വരണം യു.ഡി.എഫ്. നയിക്കുന്ന ഐശ്വര്യകേരളം- രമേശ് ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 3, 2021

വരണം യു.ഡി.എഫ്. നയിക്കുന്ന ഐശ്വര്യകേരളം- രമേശ് ചെന്നിത്തല

ചരിത്രഗതി നിർണയിക്കുന്ന ഒരു തിരഞ്ഞെടുപ്പിനാണ് വരുന്ന ആറാം തീയതി കേരളം സാക്ഷ്യംവഹിക്കാൻ പോകുന്നത്. അഞ്ചുവർഷം കേരളം ഭരിച്ച പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ സംസ്ഥാനത്തിന്റെ സമസ്തമേഖലകളെയും തകർത്തു തരിപ്പണമാക്കി. കോടികൾ മുടക്കി പരസ്യങ്ങൾ വഴിയും അന്താരാഷ്ട്ര പി.ആർ. ഏജൻസികൾ വഴിയും മിഥ്യാപ്രതിച്ഛായ ഊതിപ്പെരുപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ഒടുവിൽ കാണുന്നത്. ജനങ്ങൾക്ക് ദുരിതങ്ങൾമാത്രം സമ്മാനിച്ച ഈ സർക്കാരിനെ അധികാരത്തിൽനിന്ന് പുറന്തള്ളി ഐശ്വര്യ സമ്പൂർണമായ കേരളം കെട്ടിപ്പടുക്കാൻ യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള ഒരു സർക്കാർ കേരളത്തിലുണ്ടായേ തീരൂ. അവസാനമില്ലാത്ത, അഴിമതികൾ, തട്ടിപ്പുകൾ കോവിഡ് കാലത്തെ സ്പ്രിംക്ളർമുതൽ അവസാനം വോട്ടേഴ്സ് ലിസ്റ്റിലെ വോട്ടിരട്ടിപ്പും അദാനിയുമായുള്ള വൈദ്യുതി ഇടപാടുംവരെ എണ്ണിയാലൊടുങ്ങാത്ത അഴിമതികളും തട്ടിപ്പുകളുമാണ് കഴിഞ്ഞ അഞ്ചുവർഷവും അരങ്ങേറിയത്. കേരളത്തിലെ സാധാരണക്കാരായ വൈദ്യുതി ഉപഭോക്താക്കളെ കൊള്ളയടിച്ച് അദാനിക്ക് 1000 കോടി രൂപ ലാഭമുണ്ടാക്കിക്കൊടുക്കുന്ന വൻ അഴിമതിയുടെ വിവരങ്ങളാണ് പ്രതിപക്ഷം കഴിഞ്ഞദിവസം പുറത്തുവിട്ടത്. നമ്മുടെ അമൂല്യമായ മത്സ്യസമ്പത്ത് 5000 കോടി രൂപയ്ക്ക് ഒരു അമേരിക്കൻ കമ്പനിക്ക് തീറെഴുതി നൽകാൻ ഈ സർക്കാർ നടത്തിയ നെറികെട്ട നീക്കമാണ് മറ്റൊന്ന്. അതിനായി അമേരിക്കൻ കമ്പനിയായ ഇ.എം.സി.സി.യുമായി ധാരണാപത്രങ്ങൾ ഒപ്പിടുക മാത്രമല്ല പള്ളിപ്പുറത്ത് നാലേക്കർ ഭൂമിവരെ അനുവദിക്കുകയും ചെയ്തു. കോവിഡ് പടർന്നുതുടങ്ങിയ കാലത്ത് സംസ്ഥാനത്തെ ജനങ്ങൾ പേടിച്ചു വിറങ്ങലിച്ച് നിൽക്കേ, സംസ്ഥാന ജനങ്ങളുടെ ആരോഗ്യ വിവരം അമേരിക്കൻ കമ്പനിയായ സ്പ്രിംക്ളറിന് മറിച്ചുകൊടുക്കാൻ പിണറായി സർക്കാർ ശ്രമിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെ താവളമായി മാറി. പാവങ്ങൾക്ക് വീടുവെച്ചു കൊടുക്കാനെന്ന പേരിൽ കൊണ്ടുവന്ന ലൈഫ് പദ്ധതിയുടെ മറവിലും നടന്നത് കൈക്കൂലിയും കൊള്ളയുമാണ്. പ്രളയ സഹായത്തിന് വിദേശത്തുനിന്ന് ഒരു സന്നദ്ധസംഘടന നൽകിയ പണം വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് നിർമാണത്തിന്റെ മറവിൽ സ്വർണക്കടത്തുകാരും ഉന്നതന്മാരും വീതിച്ചെടുക്കുകയായിരുന്നു. കേരളത്തിന്റെ ചിരകാല സ്വപ്നമായ വിഴിഞ്ഞം തുറമുഖമുൾപ്പെടെ കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ കൊണ്ടുവന്ന വികസനപദ്ധതികളെയെല്ലാം തകിടംമറിച്ചു. കിഫ്ബിയാണ് വികസനത്തിന്റെ വലിയ നേട്ടമായി ഇടതുസർക്കാർ ഉയർത്തിക്കാട്ടുന്നത്. 60,000-ത്തിലേറെ കോടിയുടെ വികസന പദ്ധതികൾ കിഫ്ബി വഴി നടപ്പാക്കുന്നു എന്ന് സർക്കാർ പ്രചരിപ്പിക്കുമ്പോൾ യഥാർഥത്തിൽ ഇതുവരെ പൂർത്തിയാക്കിയത് 7274 കോടിയുടെ പദ്ധതികൾ മാത്രമാണ്. കോവിഡ് നിയന്ത്രണം പൊങ്ങച്ചം മാത്രം കോവിഡ് വ്യാപനം ചെറുക്കുന്നതിൽ ദയനീയമായിട്ടാണ് സർക്കാർ പരാജയപ്പെട്ടത്. വൈകുന്നേരങ്ങളിൽ ടി.വി. ചാനലുകളിൽ മുഖ്യമന്ത്രി നടത്തുന്ന വീമ്പുപറച്ചിൽ മാത്രമാണ് ആകെ നടന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധ ഉണ്ടാകുന്ന സംസ്ഥാനമായി കേരളം മാറുകയുണ്ടായി. ആശുപത്രികളിൽ കോവിഡ് രോഗികൾ പുഴുവരിക്കുകയും മരിക്കുകയും ചെയ്തു. പി.എസ്.സി.യെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം മേളയാക്കി നടത്തിയ സർക്കാരാണിത്. സി.പി.എം. നേതാക്കളുടെ ഭാര്യമാർക്കെല്ലാം സർവകലാശാലകളിൽ ജോലിനൽകി. ഭരണക്കാരുടെ മക്കളും ബന്ധുക്കളും പിൻവാതിൽ വഴി സർക്കാരിന്റെ വിവിധ തസ്തികകളിൽ കയറിപ്പറ്റി. അതേസമയം, പി.എസ്.സി. റാങ്ക് ലിസ്റ്റുകളിൽ ഇടംപിടിച്ച മിടുക്കന്മാർക്ക് നിയമനത്തിനായി സെക്രട്ടേറിയറ്റിനു മുന്നിൽ മുട്ടുകാലിൽ ഇഴയുകയും ചുട്ടുപൊള്ളുന്ന ടാറിൽ ശയനപ്രദക്ഷിണം നടത്തുകയും ചെയ്യേണ്ടിവന്നു. സംസ്ഥാനം നേരിട്ട ഭീമമായ പ്രകൃതിദുരന്തങ്ങളിൽ ജനങ്ങൾക്ക് കൈത്താങ്ങാകേണ്ട സർക്കാർ അതിലും പരാജയപ്പെട്ടു. ദുരിതാശ്വാസത്തിനായി നാട്ടുകാർ നൽകിയ കോടിക്കണക്കിന് രൂപ തട്ടിച്ചത് സി.പി.എമ്മുകാരാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക നില ഇത്രത്തോളം തകർന്നടിഞ്ഞ മറ്റൊരു കാലഘട്ടമുണ്ടായിട്ടില്ല. ഒന്നരലക്ഷത്തിലേറെ കോടി രൂപയാണ് ഈ സർക്കാർ വരുത്തിവെച്ച കടം. കേരളം രൂപംകൊണ്ടശേഷം മാറിമാറി വന്ന സർക്കാരുകളെല്ലാംകൂടി ഉണ്ടാക്കിയ കടത്തെക്കാൾ കൂടുതൽ കടം കഴിഞ്ഞ നാലരവർഷംകൊണ്ടു മാത്രം ഉണ്ടാക്കാൻ കഴിഞ്ഞു എന്നതാണ് പിണറായി സർക്കാരിന്റെ നേട്ടം. ആചാരങ്ങളെ ചവിട്ടിമെതിച്ചു കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.യാകട്ടെ സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമിച്ചത്. യു.ഡി.എഫിനെ ദുർബലപ്പെടുത്തുന്നതിന് ബി.ജെ.പി.യെ ശക്തിപ്പെടുത്തുക എന്ന കുടിലതന്ത്രമാണ് സി.പി.എമ്മും ഇടതുമുന്നണിയും സ്വീകരിച്ചത്. ശബരിമലയിലെ സ്ത്രീപ്രവേശ വിഷയത്തിൽ ഇത് വളരെ വ്യക്തമായി തെളിഞ്ഞുകാണുകയും ചെയ്തു. പോലീസ് കാവലിൽ ശബരിമലയിൽ യുവതികളായ ആക്ടിവിസ്റ്റുകളെ പ്രവേശിപ്പിച്ച് ആചാരം ചവിട്ടിമെതിച്ച സർക്കാർ ഇതുവരെ തെറ്റു സമ്മതിച്ച് മാപ്പു പറഞ്ഞിട്ടില്ല. പെട്രോളിലെ കൊള്ള, പൗരത്വനിയമ ഭേദഗതി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വില കുത്തനെ ഉയർത്തി ജനത്തെ പിഴിയുമ്പോൾ അതിന്റെ പങ്കുപറ്റി ജനത്തെ കബളിപ്പിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ പെട്രോളിയം വിലവർധനയിലൂടെ അധികവരുമാനമായി ലഭിച്ച 619.17 കോടി രൂപ വേണ്ടെന്നുവെച്ചപ്പോൾ ഈ സർക്കാർ ഒരു പൈസയുടെ ഇളവു വരുത്തിയില്ല. രാജ്യത്തിന്റെ കാർഷികമേഖലയെ തകർക്കുന്ന കാർഷിക നിയമങ്ങൾക്കെതിരേ ഡൽഹിയിൽ കർഷകർ നടത്തുന്ന ഐതിഹാസിക സമരം ഒത്തുതീർപ്പാക്കുന്നതിനു പകരം വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചിരിക്കുന്ന കേന്ദ്രത്തിലെ ബി.ജെ.പി. സർക്കാരിന് താക്കീത് നൽകേണ്ട അവസരമാണിത്.


from mathrubhumi.latestnews.rssfeed https://ift.tt/31KcWjP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages