വരുന്നു.. കേരളത്തില്‍നിഴലില്ലാദിനങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 10, 2021

വരുന്നു.. കേരളത്തില്‍നിഴലില്ലാദിനങ്ങള്‍

ആലപ്പുഴ: കേരളത്തിന് സൂര്യൻ നിഴലില്ലാനിമിഷങ്ങൾ സമ്മാനിക്കുന്ന ദിവസങ്ങൾ (സീറോ ഷാഡോ ഡേ) വരുന്നു. സൂര്യന്റെ ഉത്തരായനകാലത്തെ നിഴലില്ലാദിനങ്ങൾ കേരളത്തിൽ ഞായറാഴ്ച (ഏപ്രിൽ 11) മുതലാണ്. വിവിധ ജില്ലകളിൽ വ്യത്യസ്ത ദിവസങ്ങളിലാണ് നിഴലില്ലാനിമിഷങ്ങൾ അനുഭവിക്കാനാവുക. നട്ടുച്ചയ്ക്ക് സൂര്യൻ തലയ്ക്കുമുകളിലായിരിക്കും എന്നുപറയാറുണ്ടെങ്കിലും എല്ലാ നട്ടുച്ചകളിലും അതു സംഭവിക്കില്ല. ഒരുവർഷം ഒരിടത്ത് രണ്ടുദിവസം മാത്രമാണ് സൂര്യൻ നമ്മുടെ നേരെ മുകളിലൂടെ കടന്നുപോകുന്നത്. അപ്പോൾ നിഴലുകൾ അപ്രത്യക്ഷമാകുന്നു. ആ ദിനങ്ങളാണ് നിഴലില്ലാദിവസങ്ങൾ എന്നറിയപ്പെടുന്നത്. ദക്ഷിണായനകാലത്തും ഉത്തരായനകാലത്തും ഓരോ ദിവസങ്ങൾ ഇത്തരത്തിലുണ്ടാകും. ഇന്ത്യയിൽ ഇത്തരം ദിവസങ്ങൾ വരുന്നത് ഏപ്രിലിലും ഓഗസ്റ്റിലുമാണ്. ഭൂമിയിൽ +23.5 ഡിഗ്രിക്കും -23.5 ഡിഗ്രിക്കും ഇടയിൽ അക്ഷാംശംവരുന്ന ഇടങ്ങളിൽ മാത്രമേ ഇത്തരം നിഴലില്ലാദിവസങ്ങൾ ഉണ്ടാകൂ. കേരളം മുഴുവനായും ഈ പരിധിയിൽ വരുന്നു. ഉത്തരേന്ത്യയിൽ ഇത് ഒരിക്കലും സംഭവിക്കുന്നില്ല. അവിടം ഈ പരിധിക്ക് വെളിയിലായതിനാലാണ്. ഓരോ പ്രദേശത്തെയും നിഴലില്ലാനേരം കണ്ടെത്താൻ മൊബൈൽ ആപ്ലിക്കേഷനും ലഭ്യമാണ്. ആൻഡ്രോയ്ഡിൽ സീറോ ഷാഡോ ഡെയ്സ് എന്ന് തിരഞ്ഞാൽ ഇതുലഭിക്കും. വിവിധ ജില്ലാ ആസ്ഥാനങ്ങളിലെ നിഴലില്ലാനേരം ചുവടെ. തിരുവനന്തപുരം-ഏപ്രിൽ 11-ന് 12.24 കൊല്ലം-12-ന് 12.25 പത്തനംതിട്ട -13-ന് 12.24 ആലപ്പുഴ, കോട്ടയം-14-ന് 12.25 ഇടുക്കി-15-ന് 12.22 എറണാകുളം-15-ന് 12.25 തൃശ്ശൂർ-17-ന് 12.25 പാലക്കാട്-18-ന് 12.23 മലപ്പുറം-18-ന്-12.25 കോഴിക്കോട്-19-ന് 12.26 വയനാട്-20-ന് 12.25 കണ്ണൂർ-21-ന് 12.27 കാസർകോട്-22-ന് 12.29


from mathrubhumi.latestnews.rssfeed https://ift.tt/3wU73PF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages