ഏപ്രിൽ ഫൂളിന് തൂങ്ങിമരണം ചിത്രീകരിക്കുന്നതിനിടെ വിദ്യാർഥി പുതപ്പുകുരുങ്ങി മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 2, 2021

ഏപ്രിൽ ഫൂളിന് തൂങ്ങിമരണം ചിത്രീകരിക്കുന്നതിനിടെ വിദ്യാർഥി പുതപ്പുകുരുങ്ങി മരിച്ചു

സിദ്ധാർഥ് എടത്വാ: ഏപ്രിൽഫൂൾ ദിനത്തിൽ കൂട്ടുകാരെ പറ്റിക്കുന്നതിനായി തൂങ്ങിമരണം ചിത്രീകരിക്കുന്നതിനിടെ ബെഡ്ഷീറ്റ് മുറുകി വിദ്യാർഥി മരിച്ചു. തകഴി കേളമംഗലം തട്ടാരുപറമ്പിൽ അജയകുമാറിന്റെയും പ്രമീളയുടെയും മകൻ സിദ്ധാർഥ് (സിദ്ദു-17) ആണ് മരിച്ചത്. പച്ച-ചെക്കിടിക്കാട് ലൂർദ്ദ്മാതാ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയാണ് സിദ്ധാർഥ്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ തലവടി കിളിരൂർ വാടകവീട്ടിൽ വെച്ചായിരുന്നു സംഭവം. രാത്രി ഭക്ഷണത്തിനുശേഷം മൊബൈൽഫോണുമായി മുറിയിൽ കയറിയ സിദ്ധാർഥിനെ ഏറെനേരം കാണാത്തതിനെത്തുടർന്ന് അമ്മ മുറിയിലെത്തിയപ്പോഴാണ് ഫാനിൽ തൂങ്ങിനിൽക്കുന്നതായി കണ്ടത്. നിലവിളിയോടെ പ്രമീള ബെഡ്ഷീറ്റ് അറത്ത് സിദ്ധാർഥിനെ കട്ടിലിൽ കിടത്തി. ഓടിക്കൂടിയ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. തുടർന്നു സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേർന്ന് സിദ്ധാർഥിനെ എടത്വായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുറിയുടെ ജനാലയോടുചേർന്ന് രംഗങ്ങൾ ചിത്രീകരിക്കുന്നരീതിയിൽ മൊബൈൽഫോൺ ഓണാക്കിവെച്ചിരുന്നു. ഏപ്രിൽഫൂൾ ദിനത്തിൽ സഹപാഠികളെ കബളിപ്പിക്കാൻ ചിത്രീകരിച്ചതാവാമെന്നാണ് വീട്ടുകാർ പറയുന്നത്. മൊബൈൽഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. വിദഗ്ധപരിശോധനയ്ക്കായി ഫോൺ സൈബർവിഭാഗത്തിനു കൈമാറിയതായി എടത്വാ ഇൻസ്പെക്ടർ പ്രതാപചന്ദ്രൻ പറഞ്ഞു. ശവസംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12-നു തകഴി കേളമംഗലത്തെ കുടുംബവീട്ടിൽ. ഏകസഹോദരി: ദേവിക. content highlights:April Fools prank gone wrong; Boy dies after getting strangled by bedsheet


from mathrubhumi.latestnews.rssfeed https://ift.tt/3fIQvUB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages