ന്യൂഡൽഹി : മാസ്ക് ധരിക്കാതെ കാറിൽ യാത്രചെയ്തത് ചോദ്യംചെയ്ത പോലീസുകാർക്കെതിരേ കയർത്ത ദമ്പതിമാരെ അറസ്റ്റ് ചെയ്തു. ദമ്പതിമാർ പോലീസുകാരോട് കയർക്കുന്ന വീഡിയോദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. പട്ടേൽ താമസിക്കുന്ന പങ്കജ്, ഭാര്യ ആഭ എന്നിവരാണ് അറസ്റ്റിലായത്. ഭാര്യ സമ്മതിക്കാത്തതുകൊണ്ടാണ് താൻ മാസ്ക് ധരിക്കാത്തതെന്ന് പങ്കജ് പിന്നീട് പറഞ്ഞു. ഭാര്യ ഒപ്പമില്ലാത്തപ്പോൾ താൻ മാസ്ക് ധരിക്കാറുണ്ടെന്നും പങ്കജ് അവകാശപ്പെട്ടു. ദര്യാഗഞ്ച് സ്റ്റേഷനിലെ പോലീസുകാർക്കുനേരെയാണ് കാർ തടഞ്ഞപ്പോൾ രോഷപ്രകടനം നടത്തിയത്. വാരാന്ത്യ കർഫ്യൂവിന്റെ ഭാഗമായി ഞായറാഴ്ച പോലീസ് നടത്തിയ പരിശോധനയിലാണ് സംഭവം നടന്നത്. #WATCH | A couple misbehaved with Delhi Police personnel in Daryaganj area earlier today after they were stopped & asked the reason for not wearing face masks. "An FIR under various sections of IPC has been lodged against them," say police. (Video source - Delhi Police) pic.twitter.com/hv1rMln3CU — ANI (@ANI) April 18, 2021
from mathrubhumi.latestnews.rssfeed https://ift.tt/3x8T746
via
IFTTT
No comments:
Post a Comment