തിരുവല്ലയിലെ പ്രതിഷേധം ബിജെപി അന്വേഷിക്കും, പെയ്ഡ് പ്രതിഷേധമെന്ന് അശോകന്‍ കുളനട - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 9, 2021

തിരുവല്ലയിലെ പ്രതിഷേധം ബിജെപി അന്വേഷിക്കും, പെയ്ഡ് പ്രതിഷേധമെന്ന് അശോകന്‍ കുളനട

തിരുവല്ല: ബിജെപിപത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയുടെ സ്ഥാനാർഥിത്വത്തിനെതിരെ തിരുവല്ലയിൽ ഉണ്ടായ പരസ്യപ്രതിഷേധത്തിൽ അന്വേഷണം നടത്താനൊരുങ്ങി പാർട്ടി. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപ് പ്രതിഷേധക്കാർക്കെതിരെ നടപടി ഉണ്ടാവുമെന്നാണ് സൂചനകൾ. അതേസമയം തനിക്കെതിരെ ഉണ്ടായത് പെയ്ഡ് പ്രതിഷേധമാണെന്ന് അശോകൻ കുളനട പ്രതികരിച്ചു. സ്ഥാനാർഥി ആവാൻ തയ്യാറെടുത്ത ആളുടെ സ്ഥാപനത്തിലെ പെയ്ഡ് ആളുകളാണ് പ്രതിഷേധത്തിന് പിന്നിൽ. പങ്കെടുത്തവർക്കെതിരെ അന്വേഷണത്തിന് ശേഷം അച്ചടക്ക നടപടി ഉണ്ടാവുമെന്നും അശോകൻ കുളനട പ്രതികരിച്ചു. അശോകൻ കുളനടയുടെ സ്ഥാനാർഥിത്വത്തിനെതിരെ പ്രവർത്തകർ തിരുവല്ലയിൽ പ്രകടനം നടത്തിയിരുന്നു. യുവമോർച്ച നേതാവ് അനൂപ് ആന്റണിയെ സ്ഥാനാർഥി ആക്കണമെന്നതായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. മഹിളാമോർച്ച പ്രവർത്തകരടക്കം പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3my6UMI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages