തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസ് മുക്ത സർക്കാർ വരുന്നതിന് മാർക്സിസ്റ്റ് പാർട്ടിക്കനുകൂലമായി ബി.ജെ.പി. വോട്ടുകൾ മറിച്ചേക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. കഴിഞ്ഞ ഏഴുവർഷമായി കോൺഗ്രസ് മുക്തഭാരതത്തിനാണ് നരേന്ദ്രമോദിയും അമിത് ഷായും ശ്രമിക്കുന്നത്. കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ മാർക്സിസ്റ്റ് പാർട്ടിക്കനുകൂലമായി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏതുനിമിഷവും ബി.ജെ.പി. പ്രവർത്തകർക്ക് ന്യൂഡൽഹിയിൽ നിന്നു കൽപ്പന ലഭിക്കും. പ്രത്യുപകാരമായി മാർക്സിസ്റ്റ് പാർട്ടിയും ചില മണ്ഡലങ്ങളിൽ ബി.ജെ.പിക്കനുകൂലമായി വോട്ടുമറിക്കും. ഈ കൊടുംചതി തിരിച്ചറിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ ജാഗ്രതയോടെയിരിക്കണമെന്നും എ.കെ. ആന്റണി തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി കേരളത്തിലെ തിരഞ്ഞെടുപ്പ് രംഗം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഭരണമാറ്റത്തിന് വേണ്ടിയുള്ള കാറ്റ് ശക്തമായി വീശുകയാണ്. ആ കൊടുങ്കാറ്റിൽ പിണറായി ഭരണം ആടിയുലയും. യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാപട്യം കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് സമയം കേരളത്തിലെത്തിയ മോദി ശബരിമലയിൽ ആചാരം സംരക്ഷിക്കുന്നതിനായി നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. ഒന്നാംതരം അഭിനേതാവായ അദ്ദേഹം ഒന്നും ചെയ്തില്ല. കോന്നിയിലെ മോദിയുടെ ശരണംവിളി ജനങ്ങളെ കബളിപ്പിക്കാനാണ്. മുൻതവണത്തേക്കാൾ കുറഞ്ഞ വോട്ടായിരിക്കും ഇക്കുറി ബി.ജെ.പി. കേരളത്തിൽ നേടുകയെന്നും എ.കെ. ആന്റണി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3dxr6ui
via
IFTTT
No comments:
Post a Comment