കെ. ബാബുവോ സ്വരാജോ; ശബരിമല നിശ്ചയിക്കുമോ തൃപ്പൂണിത്തുറയുടെ വിധി? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 2, 2021

കെ. ബാബുവോ സ്വരാജോ; ശബരിമല നിശ്ചയിക്കുമോ തൃപ്പൂണിത്തുറയുടെ വിധി?

എറണാകുളം ജില്ലയിൽ ബി.ജെ.പി. ഏറ്റവും പ്രതീക്ഷവെക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃപ്പൂണിത്തുറ. പി.എസ്.സി. ചെയർമാൻ, സംസ്കൃത സർവകലാശാല വൈസ് ചാൻസലർ പദവികൾ വഹിച്ചിട്ടുള്ള സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്.രാധാകൃഷ്ണനെ കളത്തിലെത്തിച്ച് മണ്ഡലത്തിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനാണ് അവരുടെ ശ്രമം. 2016-ൽ ബാർകോഴ കേസിൽ ആരോപണവിധേയനായ മുൻ മന്ത്രി കെ.ബാബുവിനെ അട്ടിമറിച്ചാണ് സിപിഎമ്മിന്റെ എം.സ്വരാജ് മണ്ഡലം പിടിച്ചത്. 25 വർഷമായി തൃപ്പൂണിത്തുറയെ പ്രതിനിധീകരിച്ചിരുന്ന കെ.ബാബുവിന്റെ കുതിപ്പിനാണ് സ്വരാജ് തടയിട്ടത്. ഇത്തവണ ഇരുവരും വീണ്ടും നേർക്കുനേർ വരുമ്പോൾ പോരിന് ചൂടും ചൂരുമേറുന്നു. ബാർകോഴ കേസിൽ ബാബുവിന് വിജിലൻസ് ക്ലീൻചിറ്റ് ലഭിച്ചിട്ടുമുണ്ട്. എൽ.ഡി.എഫ്.-യു.ഡി.എഫ്. പോരാട്ടത്തിനൊപ്പം പിടിക്കാൻ എൻ.ഡി.എയ്ക്ക് തുണയാകുന്നത് മണ്ഡലത്തിൽ ബി.ജെ.പിയ്ക്കുള്ള വേരോട്ടമാണ്. കഴിഞ്ഞ രണ്ടുവട്ടമായി തൃപ്പൂണിത്തുറ നഗരസഭയിൽ പ്രതിപക്ഷത്ത് ബി.ജെ.പിയാണ്. എൽ.ഡി.എഫ്. ഭരിക്കുന്ന നഗരസഭയിൽ മൂന്നാമതാണ് യു.ഡി.എഫ്. ശബരിമല വിഷയം മണ്ഡലത്തിലെ പ്രധാന ചർച്ചാവിഷയമാണെന്നതും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്നും 1.80 ലക്ഷത്തിലേറെ വോട്ടുകൾ സമാഹരിച്ചയാളാണ് കെ.എസ്.രാധാകൃഷ്ണൻ എന്നതും ബിജെപിയുടെ പ്രതീക്ഷയേറ്റുന്നു. അതേസമയം, ബി.ജെ.പി. വോട്ടുകൾ തനിയ്ക്ക് ലഭിക്കുമെന്ന പ്രഖ്യാപനവുമായി കെ.ബാബു തന്നെ രംഗത്തെത്തിയിരുന്നു. പ്രസ്താവന വിവാദമായെങ്കിലും അതെത്രമാത്രം ശരിയാകുമെന്നത് മണ്ഡലത്തിൽ നിർണായകമാകും. എം.സ്വരാജ് ശബരിമല വിഷയത്തിലെടുത്ത നിലപാട് മണ്ഡലത്തിലെ വിശ്വാസി വോട്ടുകൾ ഇടതിന് ലഭിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. അവ ബി.ജെ.പിയിലേക്കാണ് കേന്ദ്രീകരിക്കുന്നതെങ്കിൽ സ്വരാജിന്റെ സാധ്യതകൾ വർധിക്കും. എന്നാൽ, ആ വോട്ടുകൾ കെ.ബാബുവിലേക്ക് എത്തുന്നത് ഇടതിന് തിരിച്ചടിയാകും. സ്വരാജ് ഇനി നിയമസഭ കാണരുത് എന്ന പ്രഖ്യാപിച്ച് ശബരിമല മുൻ മേൽശാന്തിയാണ് കെ.ബാബുവിന് കെട്ടിവെക്കാനുള്ള തുക നൽകിയതെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് മണ്ഡലത്തിൽ പരിചിതനായി എന്നതാണ് സ്വരാജിന് ഇത്തവണയുള്ള പ്ലസ്. ഒപ്പം, മണ്ഡലത്തിൽ നടത്തിയ ഇടപെടലുകളും ഇടത് സർക്കാരിന്റെ നേട്ടങ്ങളും തങ്ങൾക്ക് ഗുണമാകുമെന്ന് അവർ കരുതുന്നു. content highlights:k babu, m swaraj, ks radhakrishnan who will win thrippunithura constituency


from mathrubhumi.latestnews.rssfeed https://ift.tt/3sNWon4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages