ന്യൂഡൽഹി: പ്രധാമന്ത്രിയായാൽ സാമ്പത്തിക വളർച്ചയിൽ കേന്ദ്രീകൃതമായ നയങ്ങളെക്കാൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലാവും ശ്രദ്ധിക്കുകയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഓൺലൈൻ സംവാദിത്തിനടെയുള്ള ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. നമുക്ക് തീർച്ചയായും സാമ്പത്തിക വളർച്ച വേണം. പക്ഷെ ഉൽപാദനം വർധിപ്പിക്കുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മൂല്യ വർദ്ധനവിനും വേണ്ടിയുള്ളതെല്ലാം ഞങ്ങൾ ചെയ്യും- രാഹുൽ പറഞ്ഞു. മുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി നിക്കോളാസ് ബേൺസുമായിട്ടായിരുന്നു രാഹുലിന്റെ ഓൺലൈൻ സംവാദം. രാജ്യത്തെ സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും ഉൽപാദനവും തമ്മിൽ പരസ്പരം ബന്ധമുണ്ടാകുന്നില്ല. കൃത്യമായ തൊഴിലവസരങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ 9 ശതമാനം സാമ്പത്തിക വളർച്ചയിൽ ഞാൻ സംതൃപ്തനാവില്ല. രാജ്യത്തിന്റെ ഭരണഘടന സ്ഥാപനങ്ങളെ മൊത്തത്തിൽ പിടിച്ചെടുക്കുന്ന ബി.ജെ.പി രീതി 2014 ന് ശേഷം പ്രതിപക്ഷ പാർട്ടികൾ പ്രവർത്തിക്കുന്ന മാതൃകയെ അട്ടിമറിച്ചു. ന്യായമായ രാഷ്ട്രീയ പോരാട്ടങ്ങൾ നടത്തേണ്ട സ്ഥാപനങ്ങൾക്ക് ഇനിയതിന് സാധിക്കില്ലെന്നും രാഹുൽ പറഞ്ഞു.അസമിൽ ഞങ്ങളുടെ പാർട്ടിയുടെ പ്രചാരണം നയിക്കുന്നവർ അയച്ചുതരുന്നത് ബിജെപി സ്ഥാനാർഥി വോട്ടിങ് മെഷീനുമായി പായുന്ന വീഡിയോയാണ്. തൊഴിലവസരം വിഷയമാണെന്ന് പറയുന്ന ഒരു ചൈനീസ് നേതാവിനെയും ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല.സുതാര്യമായ രാഷ്ട്രീയപോരാട്ടം ഇന്ത്യയിൽ സാധ്യമല്ലാത്ത സാഹചര്യമായി. ഒരു തിരഞ്ഞെടുപ്പ് നേരിടണമെങ്കിൽ ജുഡീഷ്യറിയുടെ ഭാഗത്ത് നിന്ന് സംരക്ഷണം വേണം, മാധ്യമസ്വാതന്ത്ര്യം വേണം. എന്നാൽ ഇന്ന് ഇതൊന്നുമില്ല-രാഹുൽ പറഞ്ഞു ഇത് കോൺഗ്രസിന്റെ മാത്രം അവസ്ഥയല്ല. ബി.എസ്.പി ഒരു തിരഞ്ഞെടുപ്പ് പോലും വിജയിക്കുന്നില്ല. എസ്.പി വിജയിക്കുന്നില്ല. എൻ.സി.പി വിജയിക്കുന്നില്ല. തിരഞ്ഞെടുപ്പുകളിൽ പോരാടണമെങ്കിൽ അതിന് കൃത്യമായ ചട്ടക്കൂടുകൾ ഉള്ള ഭരണഘടന സ്ഥാപനങ്ങൾ വേണം. നീതിന്യായ സംവിധാനത്തിൽ നിന്നുള്ള സംരക്ഷണം ഉണ്ടാവണം, സ്വതന്ത്രമായ മാധ്യമങ്ങൾ വേണം, സാമ്പത്തിക തുല്യത വേണം. പക്ഷെ ഇതൊന്നും ഇപ്പോഴീ രാജ്യത്തില്ല. അസമിൽ തിരഞ്ഞെടുപ്പിനിടെ വോട്ടിങ് മെഷീനുമായി കാറിൽ പോകുന്ന ഒരു ബി.ജെ.പി സ്ഥാനാർഥിയുടെ വീഡിയോ ഒരു സഹപ്രവർത്തകൻ എനിക്ക് കഴിഞ്ഞ ദിവസം അയച്ചു തന്നു. ദേശീയ മാധ്യമങ്ങൾ ആരും ഇത് വാർത്തയാക്കുന്നില്ലെന്നായിരുന്നു അയാളുടെ പരാതി- രാഹുൽ പറഞ്ഞു. Content Highlights: What Would You Do As Prime Minister, Rahul Gandhi Was Asked. His Reply
from mathrubhumi.latestnews.rssfeed https://ift.tt/2PvqUUf
via
IFTTT
No comments:
Post a Comment