15 പോലീസുദ്യോഗസ്ഥരുടെ അനധികൃതസ്ഥാനക്കയറ്റം; സര്‍ക്കാരും പോലീസ് അസോസിയേഷനും സമ്മര്‍ദത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 2, 2021

15 പോലീസുദ്യോഗസ്ഥരുടെ അനധികൃതസ്ഥാനക്കയറ്റം; സര്‍ക്കാരും പോലീസ് അസോസിയേഷനും സമ്മര്‍ദത്തില്‍

തിരുവനന്തപുരം: പോലീസ് വകുപ്പിലെ സ്ഥാനക്കയറ്റം ചട്ടവിരുദ്ധമെന്ന് ആരോപണം ശക്തമായതോടെ വെട്ടിലായി സർക്കാരും പോലീസ് അസോസിയേഷനും. കൃത്യമായ പരീക്ഷയോ പരിശീലനമോ ഇല്ലാതെ പതിനഞ്ച് പോലീസുകാർക്ക് സ്ഥാനക്കയറ്റം നൽകിയത് അനധികൃതമായാണെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. പോലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ. ബിജു ഉൾപ്പെടെയുള്ളവർക്ക് സബ് ഇൻസ്പെക്ടർമാരായി നൽകിയ സ്ഥാനക്കയറ്റമാണ് വിവാദത്തിലായത്. സാധാരണഗതിയിൽ സിവിൽ പോലീസ് ഓഫീസർമാർക്ക് സ്ഥാനക്കയറ്റത്തിന് ഹെഡ്കോൺസ്റ്റബിൾ ടെസ്റ്റോ മൂന്ന് മാസത്തെ പരിശീലനമോ പൂർത്തിയാക്കണമെന്ന വ്യവസ്ഥയുണ്ട്. എന്നാൽ ഇവ പൂർത്തീകരിക്കാതെയാണ് സ്ഥാനക്കയറ്റം നൽകിയിരിക്കുന്നതെന്നാണ് സർക്കാരിനെതിരെ ഉയർന്ന ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇതേ ബാച്ചിലുള്ള ഒരു പോലീസുദ്യോഗസ്ഥൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. അഡ്മിനിട്രേറ്റീവ് ട്രിബ്യൂണൽ സ്ഥാനക്കയറ്റം സംബന്ധിച്ചുള്ള രേഖകളും വിശദാംശങ്ങളും ആവശ്യപ്പെട്ടു. എന്നാൽ ഇത് ഹാജരാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതോടെസി ആർ ബിജു അടക്കമുള്ള പതിനഞ്ച് പേരുടേയും സ്ഥാനക്കയറ്റം സംബന്ധിച്ച തുടർനടപടികൾ ട്രിബ്യൂണൽ സ്റ്റേ ചെയ്തു. സ്ഥാനക്കയറ്റത്തിന്റെ തുടർനടപടികൾ സ്റ്റേ ചെയ്ത് ട്രിബ്യൂണലിന്റെ വിധി പുറത്തു വന്ന മാർച്ച് 31-ന് തന്നെ അനധികൃത സ്ഥാനക്കയറ്റം നൽകിയ ഉദ്യോഗസ്ഥരെ പരിശീലനത്തിന് വിട്ടുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയിരുന്നു. ഇതിലൂടെ ആരോപണത്തിൽ നിന്ന് തത്ക്കാലം രക്ഷപ്പെടുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നാണ് വിമർശനം. പോലീസ് സംഘടനാരംഗത്ത് പ്രമുഖനായ സി.ആർ.ബിജുവിനെ ലക്ഷ്യമാക്കി പരിഹാസരൂപേണയുള്ള സന്ദേശങ്ങളും പോലീസ് വാട്സ്ആപ് ഗ്രൂപ്പുകളിൽ പ്രചരിക്കുകയും ചെയ്യുന്നുണ്ട്. പിൻവാതിൽ നിയമനമാണ് നടന്നതെന്നും സി.ആർ. ബിജു സർക്കാരുമായി അടുത്ത ബന്ധമുള്ളയാളാണെന്നുള്ള ആരോപണം നിലവിലുണ്ട്. സ്വർണക്കടത്തടക്കമുള്ള കേസുകളിൽ സർക്കാരിനെ പ്രതിരോധിക്കാൻ മുന്നിട്ടിറങ്ങിയ ഉദ്യോഗസ്ഥനെന്ന നിലയിൽ സി.ആർ. ബിജുവിന്റെ സ്ഥാനക്കയറ്റം അധികൃതമാണന്നതടക്കമുള്ള പരിഹാസം ഇപ്പോൾ ഗ്രൂപ്പുകളിൽ സജീവമാണ്. Content Highlights:Promotion of 15 police officers alleged illegal, KAT stays, State Government in pressure


from mathrubhumi.latestnews.rssfeed https://ift.tt/2PVvE5f
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages