കേരളമടക്കം 12 സംസ്ഥാനങ്ങൾക്ക് കൂടുതൽ മെഡിക്കൽ ഓക്സിജൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 15, 2021

കേരളമടക്കം 12 സംസ്ഥാനങ്ങൾക്ക് കൂടുതൽ മെഡിക്കൽ ഓക്സിജൻ

ന്യൂഡൽഹി: കേരളമടക്കം 12 സംസ്ഥാനങ്ങൾക്ക് അടിയന്തരമായി കൂടുതൽ മെഡിക്കൽ ഓക്സിജൻ നൽകും. കോവിഡ് രൂക്ഷമായതിനെത്തുടർന്ന് ഈ മാസം കൂടുതൽ ഓക്സിജൻ വേണ്ടിവരുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണിത്. ഏപ്രിൽ 20, 25, 30 തീയതികൾ കണക്കാക്കി 4880 ടൺ, 5619 ടൺ, 6593 ടൺ എന്നിങ്ങനെയാണ് അനുവദിക്കുകയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇതോടൊപ്പം വരുംകാല ആവശ്യം മുന്നിൽക്കണ്ട് 100 ആശുപത്രികളിൽ സ്വന്തമായി ഓക്സിജൻ ഉണ്ടാക്കുന്നതിനുള്ള പ്ലാന്റുകൾ സ്ഥാപിക്കാനും 50,000 ടൺ ഓക്സിജൻ ഇറക്കുമതി ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. വ്യാഴാഴ്ച ചേർന്ന മന്ത്രിതലസമിതിയാണ് തീരുമാനമെടുത്തത്. 100 ആശുപത്രികളിൽ ഓക്സിജൻ ഉത്പാദന പ്ലാന്റുകൾ സ്ഥാപിക്കാൻ പി.എം. കെയേഴ്‌സ് ഫണ്ടിൽനിന്ന് സഹായം നൽകും.


from mathrubhumi.latestnews.rssfeed https://ift.tt/3dnQ6Fk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages