ഡീൽ ഓർ നോ ഡീൽ - ഈ തിരഞ്ഞെടുപ്പ് കാലത്ത് കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്നത് ഈ രണ്ട് വാക്കുകളാണ്. ബിജെപിക്ക് കേരളത്തിലെ രണ്ട് പ്രധാന മുന്നണികളായ യുഡിഎഫുമായോ എൽഡിഎഫുമായോ വോട്ട് കച്ചവടമുണ്ടോ എന്ന ചർച്ചയിലേക്കാണ് ഈ വാക്കുകൾ വിരൽ ചൂണ്ടുന്നത്. ആർഎസ്എസ് സൈദ്ധാന്തികനായ ആർ ബാലശങ്കർ മാതൃഭൂമി ഡോട്ട് കോമിനോട് നടത്തിയ വെളിപ്പെടുത്തലുകളും വലിയ വിവാദമായി മാറുന്നു. കോ-ലീ-ബി സഖ്യം ഉയർത്തി ബിജെപിയുമായി യുഡിഎഫിന്റെ പഴയ ചങ്ങാത്തം സിപിഎം ഓർമ്മിപ്പിക്കുന്നു. സിപിഎമ്മും ബിജെപിയും ഈ തിരഞ്ഞെടുപ്പിൽ കൈകോർക്കുന്നു എന്ന തങ്ങൾ പറഞ്ഞത് ബാലശങ്കർ ശരിവയ്ക്കുകയാണെന്ന് കോൺഗ്രസിന്റെ മറുപടി. ഇതിൽ വാസ്തവമുണ്ടോ! മാതൃഭൂമി ഡോട്ട് കോം ചർച്ച ചെയ്യുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3cQQGK6
via
IFTTT
No comments:
Post a Comment