ശബരിമല വിഷയത്തില്‍ സര്‍ക്കാരും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്ന് എന്‍എസ്എസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 17, 2021

ശബരിമല വിഷയത്തില്‍ സര്‍ക്കാരും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്ന് എന്‍എസ്എസ്

ചങ്ങനാശ്ശേരി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പരാമർശത്തോടെ ശബരിമല വിഷയത്തിൽ നിലപാട് എന്തെന്ന് സർക്കാരും മുഖ്യമന്ത്രിയും വ്യക്തമാക്കണമെന്ന് എൻഎസ്എസ് ആവശ്യപ്പെട്ടു. ശബരിമലവിഷയത്തിൽ സി.പി.എം. സ്വീകരിച്ചത് ശരിയായ നിലപാടാണെന്നും സുപ്രീംകോടതി വിധി സംസ്ഥാനസർക്കാരിന് മറികടക്കാൻ സാധിക്കില്ലെന്നും യെച്ചൂരി പറയുന്നു. വിധി നടപ്പാക്കുക എന്നതാണ് സർക്കാരിന്റെ കടമ, ഭരണഘടന പറയുന്ന തുല്യതയാണ് സി.പി.എമ്മിന്റെ നിലപാട്, ദേവസ്വംമന്ത്രി കടകംപള്ളി മാപ്പുപറഞ്ഞത് എന്തിനെന്ന് അറിയില്ലെന്നും ജനറൽ സെക്രട്ടറി പറയുന്നു. ഈ വിഷയം സംബന്ധിച്ച് ഉത്തരം പറയേണ്ടത് സംസ്ഥാന ഘടകമാണെന്നുമാണ് ദേശീയ ജനറൽ സെക്രട്ടറി പറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തിൽ ശബരിമലവിഷയത്തിൽ നിലപാട് എന്തെന്ന് വ്യക്തമാക്കാനുള്ള ധാർമ്മികഉത്തരവാദിത്വം സംസ്ഥാനസർക്കാരിനും പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും ഉണ്ട്. അത് അറിയാനുള്ള അവകാശം വിശ്വാസികൾക്കുമുണ്ടെന്നും എൻഎസ്എസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. Content highlights: Nss, Sabarimala issue


from mathrubhumi.latestnews.rssfeed https://ift.tt/3tK6Wnp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages