മത്സരം സിപിഎമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിനെതിരേ; ടി.പിയുടെ ശബ്ദം സഭയിലെത്തിക്കും - കെ.കെ രമ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 17, 2021

മത്സരം സിപിഎമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിനെതിരേ; ടി.പിയുടെ ശബ്ദം സഭയിലെത്തിക്കും - കെ.കെ രമ

കോഴിക്കോട് : ജനാധിപത്യത്തിനായുള്ള ടി.പി ചന്ദ്രശേഖരന്റെ ശബ്ദം നിയമസഭയിലെത്തിക്കാനാണ് താൻ മത്സരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഭാര്യയും വടകരയിലെ ആർ.എം.പി സ്ഥാനാർഥിയുമായ കെ.കെ രമ. രാഷ്ട്രീയ കൊലപാതകത്തിനോടുള്ള പകവീട്ടലാണ് തന്റെ സ്ഥാനാർഥിത്വമെന്നും രമ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. രാജ്യം മുഴുവൻ കോൺഗ്രസുമായി സഖ്യമുള്ള ഇടതുപക്ഷത്തിന് കേരളത്തിൽ മാത്രം കോൺഗ്രസിനെ വിമർശിക്കാൻ അർഹതയില്ലെന്നും കെ.കെ രമ പറഞ്ഞു. വടകരയിൽ പുതിയ ചരിത്രം കുറിക്കുമെന്നും മത്സരിക്കാൻ വ്യക്തിപരമായി താത്പര്യപ്പെടാത്തതിനാൽ ആർഎംപിയിലുണ്ടായ ആശയക്കുഴപ്പമാണ് സ്ഥാനാർഥിത്ഥ്വം വൈകാൻ കാരണമെന്നും അവർ വ്യക്തമാക്കി. അഖിലേന്ത്യാ അടിസ്ഥാനത്തിൽ വർഗീയ ഫാസിസത്തിനെതിരേയുള്ള വിശാലമായ മതേതര ജനാധിപത്യ സഖ്യം ഉയർന്നുവരേണ്ട കാലഘട്ടമാണിത്. ആ രാഷ്ട്രീയത്തിനാണ് കൂടുതൽ പ്രസക്തി. കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ഫാസിസത്തിനെതിരായ എല്ലാ ജനാധിപത്യ മതനിരപേക്ഷ കക്ഷികളുടെയും ഐക്യമുണ്ടാകുന്നതിനാണ് യുഡിഎഫിന്റെ പിന്തുണ സ്വീകരിക്കാനുള്ള കാരണമെന്നും അവർ പറഞ്ഞു. കുറ്റ്യാടിയിലും പൊന്നാനിയിലും സ്ഥാനാർഥി നിർണയം സംബന്ധിച്ച പ്രശ്നങ്ങളിൽ സി.പി.എം പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധിച്ചത് ജനാധിപത്യത്തിന്റെ വിജയമാണ്. ടിപിയുടെ രക്തസാക്ഷിത്വത്തിന് ശേഷം കേരളം വീണ്ടെടുത്ത ജനാധിപത്യമാണത്. കേരളത്തിലെ ജനാധിപത്യം വീണ്ടെടുക്കാനാണ് ആർഎംപിയുടെ മത്സരമെന്നും കെ.കെ രമ വ്യക്തമാക്കി. content highlights:KK Rama statement against CPM


from mathrubhumi.latestnews.rssfeed https://ift.tt/2NrLjsf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages