റാന്നി:സ്ഥാനാർഥി നിർണയത്തിൽ പിറവത്തിന് പുറമെ റാന്നിയിലും കേരള കോൺഗ്രസിൽ കലാപം. ചാടിക്കളിക്കുന്ന ആളെ സ്ഥാനാർഥിയായി വേണ്ടെന്നാണ് കേരള കോൺഗ്രസിലെ ഒരുവിഭാഗം പറയുന്നത്. വെള്ളിയാഴ്ച തടിയൂരിൽ പ്രവർത്തകർ യോഗം ചേർന്ന് സ്ഥാനാർഥിയെ മാറ്റണമെന്ന് നേതൃത്വത്തിന് കത്ത് നൽകി. പ്രമോദ്നാരായണനെ വേണ്ട. മണ്ഡലത്തിൽ നിന്നുള്ള ഒരാളെ സ്ഥാനാർഥിയാക്കണം. പ്രമോദ് നാരായൺ മത്സരിച്ചാൽ റാന്നിയിൽ എൽഡിഎഫ് നാലാം സ്ഥാനത്ത് പോകുമെന്നും ഒരുവിഭാഗം പ്രവർത്തകർ പറയുന്നു. ഇടതുമുന്നണിയുമായുള്ള ബന്ധം നഷ്ടപ്പെടാൻ അത് ഇടയാക്കുമെന്നും പ്രവർത്തകർപറയുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ പല പാർട്ടികളിൽ പലവട്ടം അംഗത്വമെടുക്കുകയും അവിടെ നിന്ന് പുറത്തുപോകുകയും അങ്ങനെ പാരമ്പര്യമുള്ള വ്യക്തിയാണ് ഇയാൾ. നാളെ ഈ സംഘടനയിൽ ഈ വ്യക്തി കാണുമോയെന്ന് മാണി കോൺഗ്രസിൽ ആർക്കും ഉറപ്പില്ലെന്നും ഇവർ പറയുന്നു. എസ്എഫ്ഐക്കാരനായി രാഷ്ട്രീയം തുടങ്ങിയ പ്രമോദ് നാരായൺ പിന്നീട് കോൺഗ്രസുമായി ബന്ധപ്പെട്ട് ഏറെക്കാലം പ്രവർത്തിച്ചു. അവിടെ നിന്നാണ് കേരള കോൺഗ്രസ് എമ്മിലെത്തിയത്. 12 മണ്ഡലം കമ്മിറ്റികൾ നൽകിയ പേരുകളിൽ പ്രമോദ് നാരായണന്റെ പേരില്ല. എന്നിട്ടും നേതൃത്വത്തിന്റെ പ്രത്യേക താത്പര്യപ്രകാരം സ്ഥാനാർഥിയാക്കി. മണ്ഡലത്തിൽ ആരെയും പരിചയമില്ലാത്ത ആൾ സ്ഥാനാർഥിയായി രംഗത്തുവന്നാൽ പൊതുജനം അംഗീകരിക്കില്ലെന്നുംഒരുവിഭാഗം പ്രവർത്തകർ പറയുന്നു. Content Highlights: Ranni seat, Kerala congress M
from mathrubhumi.latestnews.rssfeed https://ift.tt/3bHZdQt
via
IFTTT
No comments:
Post a Comment