പാലക്കാട്: മലമ്പുഴ സീറ്റ് ഭാരതീയ നാഷണൽ ജനതാദളിന് നൽകിയതിനെതിരേ കോൺഗ്രസിൽ പ്രതിഷേധം. ബി.ജെ.പി.രണ്ടാംസ്ഥാനത്തുളള മണ്ഡലത്തിൽ നേമം ആവർത്തിക്കുമെന്നാണ് പ്രവർത്തകർ ആരോപിക്കുന്നത്. നെന്മാറ, കോങ്ങാട് മണ്ഡലങ്ങൾ ഘടകക്ഷികൾക്ക് നൽകിയതിനെതിരേയും സമാനമായ പ്രതിഷേധമാണ് കോൺഗ്രസിൽ നിന്ന് ഉയരുന്നത്. ഡിസിസി ഓഫീസിലക്ക് പുതുശ്ശേരി കോൺഗ്രസ് കമ്മിറ്റി മാർച്ച് നടത്തും. മലമ്പുഴ സീറ്റ് ഭാരതീയ നാഷണൽ ജനതാദളിനാണെന്നറിഞ്ഞതോടെ മണ്ഡലത്തിൽഉടനീളം പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. മലമ്പുഴയിൽ മത്സരിക്കാൻ താല്പര്യമറിയിച്ച് പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഹൈക്കമാൻഡിനും സംസ്ഥാന നേതൃത്വത്തിനും കത്തയച്ചിരുന്നു. എന്നാൽ ഇതൊന്നും പരിഗണിക്കാതെയാണ് മലമ്പുഴയിൽ അടിസ്ഥാന വേരുകളില്ലാത്ത പാർട്ടിക്ക് നൽകിയതെന്നാണ് പാർട്ടി പ്രവർത്തകരുടെ ആരോപണം. ബിജെപി കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തേക്ക് വന്ന മണ്ഡലമാണ് ഇത്. ശക്തമായ വേരോട്ടമുളള ബിജെപിയെ സഹായിക്കുന്നതിന് വേണ്ടി മലമ്പുഴ സീറ്റ് ഭാരതീയ നാഷണൽ ജനതാദളിന് വിറ്റുവെന്നാണ് പ്രവർത്തകർ ഉന്നയിക്കുന്ന ആരോപണം. ഇത്തവണ വി.എസ്.അച്യുതാനന്ദൻ മത്സരിക്കാൻ ഇല്ലാത്തതിനാൽ പ്രതീക്ഷയുളള മണ്ഡലമായാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾ മണ്ഡലത്തെ വിലയിരുത്തിയിരുന്നത്. അത് പരിഗണിക്കാതെയാണ് നേതൃത്വത്തിന്റെ നീക്കം. സിഎംപിക്ക് നൽകിയ നെന്മാറ സീറ്റിനെ ചൊല്ലിയും കോൺഗ്രസിൽ കലാപം ഉയർന്നിട്ടുണ്ട്. എം.വി.രാഘവൻ മത്സരിച്ചിരുന്ന സീറ്റ് എന്ന കാരണം കൊണ്ടുമാത്രമാണ് ഈ സീറ്റ് സിഎംപിക്ക് നൽകിയത്. ഇവിടെയും കച്ചവടം നടന്നതായി കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു. പട്ടാമ്പി സീറ്റ് കോൺഗ്രസിന് നൽകിയതിൽ പ്രതിഷേധവുമായി മുസ്ലീംലീഗ് പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. Content Highlights:Kerala Assembly Election 2021: Conflict in Congress over Malampuzha Seat
from mathrubhumi.latestnews.rssfeed https://ift.tt/3leaKu4
via
IFTTT
No comments:
Post a Comment