പുണെ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ മുന്നൂറിനപ്പുറമുള്ള സ്കോർ സ്വന്തമാക്കാൻ ഇന്ത്യയെ സഹായിച്ചത് ഓപ്പണർ ശിഖർ ധവാന്റെ ഇന്നിങ്സായിരുന്നു. 106 പന്തിൽ നിന്ന് രണ്ടു സിക്സും 11 ഫോറുമടക്കം 98 റൺസെടുത്താണ് ധവാൻ മടങ്ങിയത്. സെഞ്ചുറിക്ക് രണ്ട് റൺസകലെ ധവാൻ പുറത്താകുകയായിരുന്നു. 2019 ജൂണിന് ശേഷം ധവാന്റെ ബാറ്റിൽ നിന്ന് ഒരു സെഞ്ചുറി പിറന്നിട്ടില്ല. അതിനുള്ള സുവർണാവസരമാണ് കഴിഞ്ഞ ദിവസം നഷ്ടമായത്. അതേസമയം സെഞ്ചുറി നേടാനാകാത്തതിൽ വിഷമമൊന്നും ഇല്ലെന്നും തന്റെ പ്രകടനത്തിൽ സന്തോഷവാനാണെന്നും ധവാൻ പ്രതികരിച്ചു. പ്രകടനത്തിൽ വളരെ സന്തോഷമുണ്ട്. മികച്ച തിരിച്ചുവരവ് ശരിക്കും ആസ്വദിച്ചു. നന്നായി ശ്രമിക്കുകയായിരുന്നു ഞാൻ. ജിമ്മിലും നെറ്റ് സെഷനുകളിലും നന്നായി തന്നെ പരിശ്രമിച്ചു. അവയെല്ലാം ഫലം ചെയ്തു. 98 റൺസിൽ പുറത്താകുമ്പോൾ നിങ്ങൾക്ക് അൽപ്പം സങ്കടം തോന്നും. എന്നാൽ ഞാൻ അങ്ങനെ വല്ലാതെ സങ്കടപ്പെടുകയോ സന്തോഷിക്കുകയോ ചെയ്യുന്ന വ്യക്തിയല്ല. 100 റൺസ് നേടാനുള്ള തിരക്കിലൊന്നുമായിരുന്നില്ല ഞാൻ. ഒരു ഷോട്ടിന് ശ്രമിച്ചു, പുറത്തായി. - കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ധവാൻ പറഞ്ഞു. രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ വിരാട് കോലിക്കൊപ്പം 105 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കാനും ധവാന് സാധിച്ചിരുന്നു. മത്സരത്തിൽ 66 റൺസിനായിരുന്നു ഇന്ത്യൻ ജയം. Content Highlights: I am not a person who gets too sad says Shikhar Dhawan after missing out hundred
from mathrubhumi.latestnews.rssfeed https://ift.tt/2P5iaDY
via
IFTTT
No comments:
Post a Comment