ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ കരുത്തിൽ ദേശീയ ഫുട്ബോൾ ടീമിൽ പുതിയ പരീക്ഷണങ്ങൾക്കൊരുങ്ങി പരിശീലകൻ ഇഗോർ സ്റ്റിമാച്ച്. വ്യാഴാഴ്ച ഒമാനെതിരേയും ശനിയാഴ്ച യു.എ.ഇ.യ്ക്കെതിരേയുമുള്ള മത്സരങ്ങൾ യുവ ഇന്ത്യൻ ടീമിന്റെ മാറ്റുരയ്ക്കലാകും. 15 മാസത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യൻ ടീം കളത്തിലിറങ്ങുന്നത്. ഐ.എസ്.എൽ. ഏഴാം സീസൺ ഏറ്റവും സന്തോഷിപ്പിച്ചത് ദേശീയ ടീം പരിശീലകൻ സ്റ്റിമാച്ചിനെയാകും. ഏറെ യുവതാരങ്ങൾ തിളങ്ങിയ ഐ.എസ്.എൽ. ദേശീയ ടീമിലേക്ക് ഒരുപിടി കളിക്കാരെ നൽകി. ഇപ്പോൾ പ്രഖ്യാപിച്ച ഇന്ത്യൻ ടീമിൽ സന്ദേശ് ജിംഗാൻ, ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, സുഭാഷിഷ്, പ്രീതം കോട്ടാൽ എന്നിവരെ മാറ്റിനിർത്തിയാൽ ഭൂരിഭാഗവും യുവതാരങ്ങളാണ്. 24 വയസ്സാണ് ടീമിന്റെ ശരാശരി പ്രായം. ലോകകപ്പ് യോഗ്യതാറൗണ്ടിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് മുന്നോടിയായാണ് രണ്ടു സൗഹൃദമത്സരങ്ങളിൽ താരതമ്യേന ചെറുപ്പം ടീമുമായി ഇന്ത്യ കളിക്കുന്നത്. സുനിൽ ഛേത്രി കളിക്കുന്നില്ല. ഗോൾ കീപ്പർമാരായി പരിചയസമ്പന്നരായ സന്ധുവിനും അമരീന്ദറിനും സുഭാശിഷ് റോയിക്കുമൊപ്പം യുവതാരം ധീരജ് സിങ്ങിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റിമാച്ചിന് എന്നും തലവേദന സൃഷ്ടിച്ച സെൻട്രൽ ഡിഫൻസിൽ സന്ദേശ് ജിംഗൻ തിരിച്ചെത്തുന്നു. ലീഗിൽ മികച്ച ഫോമിൽ കളിച്ച പ്രീതം കോട്ടാലുമുണ്ട്. എന്നാൽ, യുവ സെൻട്രൽ ഡിഫൻഡർമാരായ ചിങ്ലെൻസന സിങ്, മലയാളി താരം മഷൂർ ഷെരീഫ് എന്നിവർ ഇടംപിടിച്ചു. ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് 19-കാരൻ ആകാശ് മിശ്രയാകും. മധ്യനിര യുവതാരങ്ങളാൽ സമ്പന്നമാണ്. ഡിഫൻസീവ് മിഡ്ഫീൽഡിൽ റൗളിൻ ബോർഗെസും റെയ്നിയർ ഫെർണാണ്ടസും യുവതാരങ്ങളായ സുരേഷ് സിങ്ങും ജീക്സൻ സിങ്ങും. അറ്റാക്കിങ് മിഡ്ഫീൽഡിൽ അനിരുദ്ധ് ഥാപ്പ, അപുയ, എന്നിവരുണ്ട്. Content Highlights: Stimac wants Indian football team to play fearless football against Oman and UAE
from mathrubhumi.latestnews.rssfeed https://ift.tt/3rapfjO
via
IFTTT
No comments:
Post a Comment