തലശ്ശേരിയിലെയും ഗുരുവായൂരിലെയും നിലപാട് രണ്ടുദിവസത്തിനകം -സി.പി. രാധാകൃഷ്ണൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 25, 2021

തലശ്ശേരിയിലെയും ഗുരുവായൂരിലെയും നിലപാട് രണ്ടുദിവസത്തിനകം -സി.പി. രാധാകൃഷ്ണൻ

തിരുവനന്തപുരം: ബി.ജെ.പി.ക്ക്‌ സ്ഥാനാർഥികളില്ലാത്ത തലശ്ശേരിയിലും ഗുരുവായൂരും എന്തുനിലപാട് സ്വീകരിക്കണമെന്ന് രണ്ടുദിവസത്തിനകം തീരുമാനിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി. ദേശീയ സെക്രട്ടറി സി.പി. രാധാകൃഷ്ണൻ പറഞ്ഞു.കാട്ടാക്കടയിലുൾപ്പെടെ ബി.ജെ.പി. പ്രവർത്തകർക്കുനേരെ സി.പി.എം. അക്രമം അഴിച്ചുവിടുന്നത് പരാജയഭീതിയിലാണ്. ത്രിപുരയിലും ബംഗാളിലും സംഭവിച്ചത് കേരളത്തിലും ഉണ്ടാകും. ശബരിമല വിഷയത്തിൽ സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ പാർട്ടി ജനറൽസെക്രട്ടറി ഡി. രാജയുടെ അഭിപ്രായത്തെ തള്ളിപ്പറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു മോദിയുടെ റാലിക്ക് അനുമതിനൽകുന്നില്ലകോന്നിയിലും തിരുവനന്തപുരത്തും തിരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിക്ക് സംസ്ഥാന സർക്കാർ ഇതുവരെ അനുമതി നൽകിയില്ലെന്ന്‌ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. റാലിക്ക് തടയിടാനാണ് ശ്രമം. ഇത്തരം ജനാധിപത്യവിരുദ്ധ നടപടികൊണ്ടൊന്നും എൻ.ഡി.എയുടെ വിജയത്തെ തയാനാവില്ല -അദ്ദേഹം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3tUtphl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages