കർഷകരുടെ ഭാരത് ബന്ദ് ആരംഭിച്ചു; തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ഒഴിവാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 25, 2021

കർഷകരുടെ ഭാരത് ബന്ദ് ആരംഭിച്ചു; തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ഒഴിവാക്കി

ന്യൂഡൽഹി: കർഷകസംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ബന്ദ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ബന്ദിൽ നിന്ന ഒഴിവാക്കിയിട്ടുണ്ട് കേന്ദ്രസർക്കാർ പാസ്സാക്കിയ കാർഷിക നിയമങ്ങൾക്കെതിരേ കർഷകർ ഡൽഹിയുടെ അതിർത്തികളിൽ നടത്തുന്ന സമരം നാലുമാസം പൂർത്തിയാകുന്നതിന്റെ ഭാഗമായാണ് സംയുക്ത കിസാൻ മോർച്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാർഷിക ബില്ലുകൾക്കെതിരായ സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഭാരത് ബന്ദ്. രാജ്യത്തെ എല്ലാ പൗരന്മാരും ബന്ദിനോട് സഹകരിക്കണമെന്നും സമരം വിജയിപ്പിക്കണമെന്നും കർഷക സംഘടനകൾ അഭ്യർഥിച്ചു. ഭാരത് ബന്ദ് പൂർണമായും സമാധാനപരമായിരിക്കും. എന്നാൽ ബന്ദിൽ റോഡ്-റെയിൽ ഗതാഗതം സ്തംഭിപ്പിക്കുമെന്ന് കർഷക സംഘടനാ നേതാക്കൾ അറിയിച്ചു. കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് വ്യാപാരികൾ പ്രതിഷേധത്തിന് ഒപ്പം അണിചേരുമെന്നും സംഘടനാനേതാക്കൾ വ്യക്തമാക്കി. ഹരിയാണ, പഞ്ചാബ് എന്നിവിടങ്ങളിൽ ബന്ദ് ജനജീവിതത്തെ ബാധിച്ചേക്കും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തെ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും വൈകുന്നേരം പ്രതിഷേധം നടത്താൻ കർഷക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3u0iYcl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages