ബി.ജെ.പി. സാധ്യതാപട്ടിക ഇന്ന് പൂർത്തിയാകും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 6, 2021

ബി.ജെ.പി. സാധ്യതാപട്ടിക ഇന്ന് പൂർത്തിയാകും

തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥികളുടെ സാധ്യതാപട്ടിക ഞായറാഴ്ച അന്തിമമാകും. ഘടകക്ഷികളുടെ സീറ്റിന്റെ കാര്യത്തിലും ധാരണയാകും ഞായറാഴ്ച തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്രമന്ത്രി അമിത്ഷായുടെ സാന്നിധ്യത്തിലും ചർച്ചയുണ്ട്. എൻ.ഡി.എ.യുടെ പ്രചാരണമുദ്രാവാക്യം അമിത്ഷാ പ്രഖ്യാപിക്കാനാണ് സാധ്യത. 10-നകം സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. നേമത്തെ സിറ്റിങ് എം.എൽ.എ. ഒ. രാജഗോപാൽ മത്സരിക്കില്ലെന്നാണ് ബി.ജെ.പി. വൃത്തങ്ങൾ പറയുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, നടൻ സുരേഷ്‌ഗോപി എന്നിവരുടെ കാര്യത്തിൽ കേന്ദ്രഘടകമാണ് തീരുമാനമെടുക്കുക. സുരേഷ്‌ഗോപി തിരുവനന്തപുരത്തോ തൃശ്ശൂരോ മത്സരിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.കഴിഞ്ഞതവണ ബി.ജെ.പി. മത്സരിച്ചത് 99 സീറ്റിലാണെങ്കിലും ഇത്തവണ അതിൽക്കൂടുതൽ മണ്ഡലങ്ങളിൽ ജനവിധിതേടും. പി.സി. ജോർജുമായി ആശയവിനിമയം നടന്നിട്ടുണ്ടെങ്കിലും അന്തിമതീരുമാനമായില്ലെന്ന് സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു.ഉറപ്പുപറയാതെ വി. മുരളീധരൻകഴക്കൂട്ടത്ത് മത്സരിക്കുമോയെന്ന ചോദ്യത്തിന് ശനിയാഴ്ച മാധ്യമങ്ങളെക്കണ്ട വി. മുരളീധരൻ കൂടുതൽ വിശദീകരണത്തിന് തയ്യാറായില്ല. കേന്ദ്രപാർലമെന്ററി ബോർഡിന്റെ തീരുമാനം വരുന്നതുവരെ മത്സരിക്കുമോ ഇല്ലയോ എന്നതിൽ ഉറപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, കഴക്കൂട്ടത്ത് മത്സരിക്കേണ്ടവരുടെ പട്ടികയിൽ വി. മുരളീധരനും കെ. സുരേന്ദ്രനുമേയുള്ളൂ. സുരേന്ദ്രൻ കോന്നിയിൽ മത്സരിക്കുമെന്ന് ഏറക്കുറെ ഉറപ്പാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2MXthOu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages