ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കൂവിയ നാട്ടുകാരോട് ക്ഷുഭിതനായി പൂഞ്ഞാർ സിറ്റിങ് എംഎൽഎയും ജനപക്ഷം പാർട്ടി സ്ഥാനാർഥിയുമായ പിസി ജോർജ്. തീക്കോയി പഞ്ചായത്തിൽ പ്രചാരണത്തിനെത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ. തിരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിൽ നിന്ന് പ്രസംഗിക്കുന്നതിനിടെയാണ് ഒരു സംഘം ആളുകൾ കൂവിയത്. ഒച്ചവെച്ച് പ്രതിഷേധിച്ചവരോട്നിങ്ങൾക്ക്സൗകര്യമുണ്ടെങ്കിൽ വോട്ട് ചെയ്താൽ മതിയെന്നാണ്പിസി ജോർജ് പറഞ്ഞത്. കൂവൽ രൂക്ഷമായതോടെ പിസി ജോർജ് ക്ഷുഭിതനായി. പിന്നീട് ഭീഷണിയുടെ സ്വരത്തിലായി പ്രസംഗം. കൂവുന്നവരുടെ വോട്ട് ഇല്ലാതെ തന്നെ എം.എൽ.എ ആയി വരുമെന്നും അപ്പോൾ കാണിച്ചു തരാമെന്നുമായി പ്രസംഗം. ഒപ്പം സഭ്യമല്ലാത്ത പ്രയോഗങ്ങളും പിസി ജോർജിന്റെ ഭാഗത്ത് നിന്നുണ്ടായി. നാട്ടുകാരുടെ ഭാഗത്ത് നിന്നും വലിയ കൂവലുകളും പ്രതിഷേധവും ഉണ്ടായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/396sJO8
via
IFTTT
No comments:
Post a Comment