ന്യൂയോർക്ക്: യു.എസിലെ കൊളറാഡോയിൽസൂപ്പർ മാർക്കറ്റിൽ തിങ്കളാഴ്ച നടന്ന വെടിവയ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. ഡെൻവറിന് സമീപം ബോൾഡറിലെ കിങ് സൂപ്പർ സ്റ്റോറിലാണ് സംഭവമുണ്ടായത്. സംഭവ സ്ഥലത്ത് ആദ്യമെത്തിയ പോലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. ഒരു പ്രതിയെ കസ്റ്റഡിയിൽ എടുത്തതായി അധികൃതർ അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥനടക്കം പത്ത് പേർ കൊല്ലപ്പെട്ടതായി പോലീസ് സ്ഥീരികരിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സൂപ്പർമാർക്കിറ്റിൽ നിന്ന് കാലിൽ നിന്ന് രക്തം ഒഴുകിയ നിലയിൽ ഷർട്ട് ധരിക്കാത്ത ഒരാളെ പോലീസ് ഉദ്യോഗസ്ഥർ പുറത്തെത്തിച്ചുവെങ്കിലും ഇയാളാണോ പ്രതിയെന്ന കാര്യം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. എറിക് ടാലി (51) എന്ന പോലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. എന്നാൽ കൊല്ലപ്പെട്ട മറ്റുള്ളവരുടെ പേരുകൾ പുറത്തുവിട്ടിട്ടില്ലെന്നും പോലീസ് പറഞ്ഞു. വെടിവെപ്പിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും സംഭവത്തിന് പിന്നിലുള്ള കാരണം വെളിവായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. Content Highlights: Cop Among 10 Killed in Shooting at Colorado Supermarket, Suspect in Custody
from mathrubhumi.latestnews.rssfeed https://ift.tt/3vTMmT4
via
IFTTT
No comments:
Post a Comment